റെവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദ പട്ടികയില്പ്പെടുത്തല്: യു.എസിന് തെറ്റുപറ്റിയെന്ന് റൂഹാനി
തെഹ്റാന്: ഇറാന് സൈനിക വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ യു.എസിന് തെറ്റുപറ്റിയെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി.
രാജ്യത്തെ ജനതയുടെ ജീവന് സംരക്ഷിക്കാനായി ത്യാഗം ചെയ്തവരാണ് റെവല്യൂഷനറി ഗാര്‍ഡ്. അവരെയാണ് യു.എസ് തീവ്രവാദ പട്ടികിയില്പ്പെടുത്തിയിരിക്കുന്നത്. ഈ തെറ്റ് ഇറാന് ജനതയെ ഒരുമിപ്പിക്കും. സൈന്യത്തിന് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. യു.എസ് തീവ്രവാദത്തെ ഉപകരണമായിട്ടാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ റെവല്യൂഷനറി ഗാര്‍ഡ് ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ തീവ്രവാദത്തിനെതിരേ പോരാടുകയാണെന്ന് റൂഹാനി പറഞ്ഞു.
അതിനിടെ യു.എസ് സൈന്യമായ സെന്‍ട്രല്‍ കമാന്‍ഡിനെ ഇറാന് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചടിച്ചു.
യു.എസ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നും ഇറാന് കുറ്റപ്പെടുത്തി. യു.എസ് തീരുമാനം ഇസ്റാഈല്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നെതന്യാഹുവിനുള്ള സമ്മാനമാണ് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.
റെവല്യൂഷനറിഗാര്ഡിനെ കഴിഞ്ഞ ദിവസമാണ് വിദേശ തീവ്രവാദ സംഘടനയായി യു.എസ് പ്രഖ്യാപിച്ചത്. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ആദ്യമായാണ് യു.എസ് തീവ്രവാദ പട്ടികയില്‍പ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."