കോവളം തീരത്ത് 'ഭീകരന്‍'; തീരദേശ പൊലിസ് കസ്റ്റഡിയിലെടുത്തു
വിഴിഞ്ഞം: സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് കരക്കിറങ്ങിയ ഭീകരനെ കോവളം തീരത്തു നിന്ന് വിഴിഞ്ഞം തീരദേശ പൊലിസ് പിടികൂടി. തീര സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംയുക്ത സുരക്ഷാ സേനകള്‍ നടത്തുന്ന സാഗര്‍ കവച് എന്ന മോക് ഡ്രില്ലിന്റെ ഭാഗമായി സുരക്ഷാ ഏജന്‍സികളുടെ ജാഗ്രത പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഡമ്മി ഭീകരരായ കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡിലെ മുങ്ങല്‍ വിദഗ്ധന്‍ പവിത്രനും സഹപ്രവര്‍ത്തകനുമാണ് ഡമ്മി ബോംബുകളുമായി ഒരു തടസവുമില്ലാതെ കരക്കെത്തിയത്.
ഉള്‍ക്കടലില്‍ നങ്കൂരമിട്ട കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ നിന്ന് ഡിങ്കി ബോട്ടില്‍ കരയെ ലക്ഷ്യമാക്കി യാത്ര തിരിച്ച ഇരുവരും കടലില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന സേനകളുടെയും ജാഗ്രതാ സമിതികളുടെയും കണ്ണു വെട്ടിച്ചാണ് കടലിലൂടെ പെരുമാതുറയിലെ മുതലപൊഴി കടല്‍തീരത്ത് ഇറങ്ങിയത്. സഹപ്രവര്‍ത്തകനെ കെല്ലത്തേക്ക് പറഞ്ഞയച്ച ശേഷം നേരത്തെ തയാറാക്കിയ പദ്ധതിയനുസരിച്ച് തിരുവനന്തപുരത്തെ മ്യൂസിയം വളപ്പില്‍ പ്രതീകാത്മകമായി ബോംബ് വയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ത്തിരക്കും പൊലിസിന്റെ സാനിധ്യവും കാരണം വിജയിച്ചില്ല.
ഒടുവില്‍ ബാഗില്‍ സൂക്ഷിച്ച ഡമ്മി ബോംബുമായി കെ.എസ്.ആര്‍.ടി.സി ബസില്‍ അടുത്ത ലക്ഷ്യ സ്ഥാനമായ കോവളത്തേക്ക് വച്ചു പിടിച്ചു. ബസ് ഇറങ്ങി ലൈറ്റ് ഹൗസിന് സമീപമെത്തിയ ഭീകര വേഷധാരിയെ പെട്രോളിങിലായിരുന്ന തീരദേശ പൊലിസ് എസ്.ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 'ഭീകരനാ'ണെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ബസില്‍ തന്നെ അധികൃതര്‍ പവിത്രനെ കൊച്ചിയിലേക്ക് യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."