പുതിയ പഠനരീതി മദ്‌റസകളില്‍ വ്യാപിപ്പിക്കണം: അബ്ദുസലാം മുസ്‌ലിയാര്‍
പാപ്പിനിശ്ശേരി (കണ്ണൂര്‍): മദ്‌റസകളിലെ പാഠ്യപദ്ധതി കൊച്ചുമനസുകളില്‍ എളുപ്പത്തില്‍ എത്തിക്കുന്നതിനു സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തയാറാക്കിയ പുതിയ പഠനരീതികള്‍ എല്ലാ മദ്‌റസകളിലും വ്യാപകമാക്കണമെന്നു പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍.
സമസ്തയുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തോടനുബന്ധിച്ച് പാഠപുസ്തക ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം പഴഞ്ചിറ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് പാഠപുസ്തകത്തിലൂന്നിയ പുതിയ പഠനരീതികളിലൂടെ മാത്രമേ വിദ്യാര്‍ഥികളെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കൂവെന്നും അബ്ദുസലാം മുസ്‌ലിയാര്‍ വ്യക്തമാക്കി.
സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.കെ അബ്ദുല്‍ബാഖി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശരീഫ് ബാഖവി പ്രാര്‍ഥനയും ഹാഫിസ് സാബിത് ദാരിമി ഖുര്‍ആന്‍ പാരായണവും നടത്തി. മുഫത്തിശ് മൊയ്തുദാരിമി ശില്പശാലയ്ക്കു നേതൃത്വം നല്‍കി. അബ്ദുസമദ് മുട്ടം, യൂസഫ് ബാഖവി മൊറയൂര്‍, ഷഹീര്‍ പാപ്പിനിശ്ശേരി, അഹമദ് ബാഖവി, ഹംസ മൗലവി, മൊയ്തു പഴഞ്ചിറ, സി.പി മുസ്തഫ, എ.പി അബ്ദുല്‍ റഷീദ്, കെ.പി അബ്ദുല്‍ മജീദ്, എം. മുത്തലിബ്, ജഅ്ഫര്‍ അസ്അദി, നിയാസ് അസ്അദി സംസാരിച്ചു. ഇന്നുമുതല്‍ 30 വരെ സംസ്ഥാനത്തെ 429 റെയിഞ്ചുകളില്‍ പാഠപുസ്തക ശില്‍പശാല നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."