38 പഞ്ചായത്തുകളില്‍ 'ഗൃഹചൈതന്യം' പദ്ധതി
കണ്ണൂര്‍: ഔഷധസസ്യ ഗ്രാമങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള ഗൃഹചൈതന്യം(വീട്ടില്‍ ഒരു വേപ്പും കറിവേപ്പും) പദ്ധതി ജില്ലയിലെ 38 പഞ്ചായത്തുകളില്‍ നടപ്പാക്കുന്നു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പട്ടുവം, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, കടന്നപ്പള്ളി-പാണപ്പുഴ, ഇരിക്കൂര്‍, എരുവേശി, മലപ്പട്ടം, പയ്യാവൂര്‍, കുറ്റിയാട്ടൂര്‍, മയ്യില്‍, പടിയൂര്‍, ഉളിക്കല്‍, കളച്ചേരി, കടമ്പൂര്‍, ചെമ്പിലോട്, പെരളശ്ശേരി, മുണ്ടേരി, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ധര്‍മടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, വേങ്ങാട്, കോട്ടയം, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കതിരൂര്‍, ചൊക്ലി, മൊകേരി, പന്ന്യന്നൂര്‍ പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഞ്ചായത്തുകളിലെ നഴ്‌സറികളില്‍ കറിവേപ്പിന്റെയും ആര്യവേപ്പിന്റെയും തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് എല്ലാ വീടുകളിലും എത്തിക്കും. പദ്ധതി നടത്തിപ്പിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാതല ശില്‍പശാല 16ന് രാവിലെ 10 മുതല്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."