HOME
DETAILS

അറബി മലയാളത്തിലെ രണ്ടാമത്തെ കൃതി വലിയനസ്വീഹത്തുമാല

  
backup
July 16 2020 | 06:07 AM

valiya-naseehatt-mala-second-arabai-malayalam-book-2020

 

കോഴിക്കോട്: അറബി മലയാളത്തില്‍ രചിക്കപ്പെട്ട രണ്ടാമത്തെ കൃതി വലിയ നസ്വീഹത്തുമാലയെന്ന് ഗവേഷകന്‍. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ.ബാവ കെ. പാലുകുന്നിന്റെ ഗവേഷണ പ്രബന്ധമായ ''മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍; ഭാഷയും വ്യവഹാരവും' എന്ന പുസ്തകത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കുഞ്ഞായിന്‍ മുസ്്‌ലിയാരുടെ പ്രഥമ മാപ്പിള ഖണ്ഡകാവ്യമായ നൂല്‍മദ്ഹാണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ സാഹിത്യകൃതിയായി ഇതുവരെ പരിഗണിച്ചു പോന്നിരുന്നത്. കാലനിര്‍ണ്ണയം വ്യക്തമായി രേഖപ്പെടുത്തിയ രണ്ടാമത്തെ കൃതിയെന്നാണ് പല അറബിമലയാള ചരിത്ര ഗവേഷക ഗ്രന്ഥങ്ങളിലും ഇതിനെ സൂചിപ്പിച്ചിരിക്കുന്നത്. പ്രഥമ അറബി മലയാള രചനയായ മുഹ്‌യുദ്ദീന്‍ മാലയ്ക്കും നൂല്‍മദ്ഹിനുമിടയില്‍ 130 വര്‍ഷത്തെ ഇടവേള കാണപ്പെടുന്നുണ്ടെന്നാണ് അറബിമലയാള ചരിത്രകാരന്‍മാര്‍ കണ്ടെത്തിയത്.

എന്നാല്‍ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയുടെ 35 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം രചിക്കപ്പെട്ട വലിയ നസ്വീഹത്ത് മാലയാണ് രണ്ടാമത്തെ കൃതിയെന്നാണ് ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്. 1052 സഫര്‍ ഒമ്പതിനാണ് കാവ്യരചന പൂര്‍ത്തിയായതെന്ന് ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇത് ക്രിസ്തുവര്‍ഷം 1642 നു സമാനമാണ്. അത് കൊണ്ട് തന്നെ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൃതി വലിയ നസ്വീഹത്ത് മാലയാണെന്ന് ഗവേഷകന്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ കൂട്ടായില്‍ ജീവിച്ചിരുന്ന മനാക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങളാണ് വലിയനസ്വീഹത്ത് മാലയുടെ കര്‍ത്താവ്. മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളുമാണ് കൃതിയിലെ പ്രമേയം.

വയനാട് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ഗവേഷകന് അലിഗഢ് സര്‍വ്വകലാശാലാ ആധുനിക ഇന്ത്യര്‍ ഭാഷാ വകുപ്പു മേധാവി ഡോ.എ. നുജൂമിന്റെ കീഴില്‍ 2017 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ചിത്രം... വലിയ നസ്വീഹത്ത്മാലയുടെ കവര്‍, കാലനിര്‍ണയവുമായി ബന്ധപ്പെട്ട് കാവ്യത്തിലെ അവസാന വരികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  18 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  18 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  18 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  18 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago