HOME
DETAILS

കര്‍ദിനാളിനെതിരേ വ്യാജരേഖ: കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

  
backup
April 10 2019 | 18:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b0


കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കേസിലെ പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ കേസുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇവരെ പൊലിസ് അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.


ജസ്റ്റിസ് എ. രാജാ വിജയരാഘവനാണ് ഹരജി പരിഗണിച്ചത്. കര്‍ദിനാളിന്റെ പേരില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടിന്റെ രേഖ ഫാ. പോള്‍ തേലക്കാട്ട് മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നു. മാര്‍ ജേക്കബ് മനത്തോടത്ത് ഇത് കര്‍ദിനാളിന് കൈമാറി. തനിക്ക് ഇത്തരത്തില്‍ ഒരു അക്കൗണ്ടില്ലെന്നും ഇത് വ്യാജ രേഖയാണെന്നും വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ രേഖ മെത്രാന്‍ സിനഡില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സിനഡിന്റെ തീരുമാന പ്രകാരം ഫാ. ജോഷി മാപ്രക്കാവിലാണ് പൊലിസില്‍ പരാതി നല്‍കിയത്.


ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് ആദ്യം ഫാ. പോള്‍ തേലക്കാട്ടിനെതിരേയും പിന്നാലെ മാര്‍ ജേക്കബ് മനത്തോടത്തിനെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തങ്ങളുടെ പക്കല്‍ ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കാനാണ് ഇത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതെന്നും അല്ലാതെ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago