വര്ഗിയതയ്ക്കെതിരേ ചുമരെഴുത്ത് സമരം
ഇരിട്ടി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല പെടുത്തിയതില്‍ പ്രതിഷേധിച്ച് 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ചുമരിലെഴുതിക്കൊണ്ട് ഡി.വൈ.എഫ്.ഐ നാടെങ്ങും ചുമരെഴുത്ത് സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ഇരിട്ടി മേഖലാ കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ ചുമരെഴുത്ത് സമരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി.കെ ജോസഫ് ഉദ്ഘാടനം ചെയ്തു.
വിനീത് കെ. വിജയന് അധ്യക്ഷനായി. ബിനോയ് കുര്യന്, സിദ്ധാര്‍ത്ഥ ദാസ്, പി. ജിഷ, പി. ശ്യാംജിത്ത്, വൈഷ്ണവ് രാജ് സംസാരിച്ചു. ഉളിക്കല്‍ മേഖലാ കമ്മിറ്റി ഉളിക്കലില്‍ സംഘടിപ്പിച്ച പരിപാടി യുവകവി രഞ്ചിത്ത് കമല്‍ ഉദ്ഘാടനം ചെയ്തു. അനിഷ് ഉളിക്കല്‍ അധ്യക്ഷനായി. പി.കെ ശശി, നോബിള്‍ പി.എ, രാഹുല്‍ കെ.ആര്, കിരണ്‍ ബോസ്, ഡെല്ലിന് മാത്യൂ, പി.വി ബിനോയ് സംസാരിച്ചു. വിവിധ കലാസാംസ്ക്കാരിക പ്രവര്‍ത്തകരും ചിത്രകാരന്മാരും പരിപാടികളില്‍ പങ്കാളികളായി. വിളമന മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചുമരെഴുത്ത് സമരം വിളമനയില്‍ ജില്ലാ കമ്മിറ്റിയംഗം കെ.പി ദില്‍ന ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്, അമര്‍ജിത്ത് എം.എസ് സംസാരിച്ചു. ചാവശ്ശേരിയില്‍ എം. രതീഷ് ഉദ്ഘാടനം ചെയ്തു. പ്രജിത്ത്, രഞ്ചിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."