HOME
DETAILS

ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി റോഡ് തകര്‍ന്നു

  
backup
April 25 2017 | 23:04 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d-3


തളിപ്പറമ്പ്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെളളം കുത്തിയൊഴുകി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ റെഡ്സ്റ്റാര്‍ വായനശാലക്കു മുന്നിലൂടെ കടന്നുപോകുന്ന പ്രധാന വിതരണ പൈപ്പാണ് ഇന്നലെ ഉച്ചയോടെ പൊട്ടിയത്. സമീപവാസികള്‍ ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ മൂന്ന് മണിയൊടെയാണ് സംഭവ സ്ഥലത്തെത്തിയത്. വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തുമ്പോഴേക്കും ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം നഷ്ടമായിരുന്നു. ചെളിവെള്ളമിറങ്ങി സമീപത്തുളള കിണറുകള്‍ മലിനമാകുകയും ചെയ്തു.
40 ലക്ഷം ലിറ്ററാണ് ആടിക്കംപാറയിലെ ടാങ്കിന്റെ സംഭരണശേഷി. ശക്തമായി വെളളം കുത്തിയൊലിച്ചതോടെ കണ്ടിവാതുക്കലില്‍ നിന്നും മുക്കോലയിലേക്കുള്ള റോഡ് ചെളിക്കുളമായി. പൈപ്പ് പൊട്ടിയതോടെ ആടിക്കംപാറയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ശുദ്ധജല സംഭരണിയില്‍ നിന്നുളള വിതരണം ഭാഗികമായി മുടങ്ങും. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന പൈപ്പുകള്‍ പൊട്ടുന്നത് വെള്ളം പമ്പ് ചെയ്യുമ്പോഴുണ്ടാകുന്ന സമ്മര്‍ദം മൂലമാണെന്നാണ് അധികൃതര്‍ പറയുന്നു. പ്രധാന വിതരണ പൈപ്പായതിനാല്‍ ഉടന്‍ തന്നെ പൊട്ടിയ പൈപ്പ് നന്നാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  23 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  23 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  23 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  23 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  23 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  23 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  23 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  23 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  23 days ago