HOME
DETAILS

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

  
November 20 2024 | 12:11 PM

Dubai Introduces New Tourism Regulations for Visitors

ദുബൈ: ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസ ലഭിക്കണമെങ്കില്‍ ഇനി ഹോട്ടല്‍ ബുക്കിങ് രേഖകളും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം. ഇതുസംബന്ധിച്ച് ദുബൈ ഇമിഗ്രേഷന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കി. പുതിയ നിബന്ധന പ്രകാരം വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്യു ആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ വീസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയേക്കുമെന്നാണ് അറിയിപ്പ്.

ഇത്തരത്തില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വീസ അപേക്ഷ പാതിവഴിയിലാണ്. നേരത്തെ യാത്ര സമയത്ത് വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഈ രേഖകള്‍ കാണിച്ചാല്‍ മതിയായിരുന്നു. കൂടാതെ, 2 മാസത്തെ വീസയ്ക്ക് 5000 ദിര്‍ഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിര്‍ഹവും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.

ഇന്ന് രാവിലെ മുതല്‍ ഓണ്‍ലൈനില്‍ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എമിഗ്രേഷന്‍ വെബ് സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകള്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്കാണ് ടൂറിസ്റ്റ് വീസകള്‍ക്ക് അപേക്ഷിക്കാനാവുക. ട്രേഡിങ് കമ്പനികളും വ്യക്തികളും കുടുംബങ്ങളും അപേക്ഷിച്ചാല്‍ സന്ദര്‍ശക വീസ ലഭിക്കും എന്നാല്‍ രണ്ട് വീസകളുടെയും നിയമങ്ങളും നിബന്ധനകളും ഏകദേശം ഒന്നു തന്നെയാണ്. പാക്കിസ്ഥാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇത്തരം നിബന്ധനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

അതേസമയം, യുഎഇയില്‍ പ്രവാസിയായ ഒരാള്‍ സ്വന്തം കുടുംബത്തിനായി സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും സമര്‍പ്പിക്കേണ്ടത് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Dubai imposes stricter tourism regulations, making hotel booking and return ticket confirmation mandatory for visitors. Ensure a seamless travel experience by complying with these new requirements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  20 hours ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  20 hours ago
No Image

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ അവൻ വളരെ വ്യത്യസ്തനായിരിക്കും: ഇന്ത്യൻ സൂപ്പർതാരത്തെക്കുറിച്ച് ഗാംഗുലി 

Cricket
  •  20 hours ago
No Image

കുവൈത്തിൽ ഗതാഗത നിയമത്തിൽ ഭേദ​ഗതി വരുത്തി; നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

Kuwait
  •  20 hours ago
No Image

അദ്ദേഹത്തെ സ്വന്തമാക്കാൻ മയാമി നടത്തിയ ആ ശ്രമം വളരെ മികച്ചതായിരുന്നു: പോച്ചെറ്റിനോ

Football
  •  21 hours ago
No Image

ആശുപത്രിവാസം ആവശ്യമില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി

Kerala
  •  21 hours ago
No Image

ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

qatar
  •  21 hours ago
No Image

സഞ്ജുവില്ല, കേരളത്തെ സച്ചിൻ ബേബി നയിക്കും; രഞ്ജി ട്രോഫിക്കുള്ള ടീം ഇങ്ങനെ

Cricket
  •  21 hours ago
No Image

സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത

Kerala
  •  21 hours ago