HOME
DETAILS

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

  
Web Desk
November 20 2024 | 05:11 AM

Delhi Government Implements Work From Home for 50 of Employees Amid Rising Air Pollution

ഡല്‍ഹി: ശ്വാസമെടുക്കാനാവാതെ വലഞ്ഞ ഡല്‍ഹി. നഗരത്തിലെ മലിനീകരണ തോത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ പകുതി ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.

സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

'മലിനീകരണം കുറക്കുന്നതിനായി സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇതിന്റെ നടത്തിപ്പിനായി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സെക്രട്ടറിയറ്റില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേരും' -ഗോപാല്‍ റായ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വായു ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍ സ്‌കൂളുകളും ഡല്‍ഹി സര്‍വകലാശാലയും അടച്ചിരിക്കുകയാണ്. നവംബര്‍ 23 ശനിയാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് ഡല്‍ഹി സര്‍വകലാശാലയുടെ അറിയിപ്പ്.  മലിനീകരണ തോത് ഉയരുന്നതിനാല്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി എക്‌സില്‍ കുറിച്ചു.

ഡല്‍ഹിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഇന്ന് സോണിയ ഗാന്ധി ഉദ്​ഘാടനം ചെയ്യും

National
  •  4 days ago
No Image

അഞ്ച് ട്രെയിനുകളില്‍  സ്ലീപ്പര്‍ കോച്ചിന് പകരം ജനറല്‍ കോച്ച് തൽക്കാലമില്ല

Kerala
  •  4 days ago
No Image

അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ

Kerala
  •  4 days ago
No Image

ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടി

Football
  •  4 days ago
No Image

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺ മലയാളം നൽകിയ അപ്പീലിനെതിരെ പ്രതിഷേധിച്ച് ഇന്ന് സിപിഎം മാർച്ച് 

Kerala
  •  4 days ago
No Image

സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടി ; ചുമതല വകുപ്പ് മേധാവിമാർക്ക്

Kerala
  •  4 days ago
No Image

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഇന്നലെയും ആടിനെ കൊന്നു; തെരച്ചിൽ ഊർജ്ജിതം

Kerala
  •  4 days ago
No Image

2025 ഐപിഎല്ലിൽ രാജസ്ഥനായി സഞ്ജു ആ പൊസിഷനിൽ ബാറ്റ് ചെയ്യണം: നിർദ്ദേശവുമായി അശ്വിൻ 

Cricket
  •  4 days ago
No Image

ഇനി ഇറങ്ങാം പരിശോധനയ്ക്ക് ; മോട്ടോർ വാഹന വകുപ്പിന് 20 വാഹനങ്ങൾ അനുവദിച്ചു

Kerala
  •  4 days ago
No Image

ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

Kerala
  •  4 days ago