കള്ളാടി സീനിയറിപ്പാറയിലേക്കുള്ള വഴി അടച്ചതായി പരാതി
മേപ്പാടി: മനോഹരമായ കാഴ്ചയൊരുക്കി സഞ്ചാരിയുടെ മനം കവരുന്ന കള്ളാടിയിലെ സീനിയറിപ്പാറയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി. പ്രദേശത്തെ താമസക്കാരനാണ് വഴി തടസപ്പെടുത്തിയിരിക്കുന്നത്.
വനഭൂമിയിലാണ് സീനിയറിപ്പാറ സ്ഥിതി ചെയ്യുന്നത്.
വനഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നിരപ്പായ പാറയില്‍ നിന്നാണ് സഞ്ചാരികള്‍ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നത്. ദിവസവും നിരവധി പേരാണ് സീനിയറിപ്പാറ കാണാന്‍ എത്തിയിരുന്നത്.
സൂചിപ്പാറ വെള്ളം ചാട്ടം അടഞ്ഞ് കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ ഇങ്ങോട്ട് എത്തിയിരുന്നു. കള്ളാടി ജങ്ഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം സീനിയറിപ്പാറയില്‍ എത്താന്‍. ചെമ്പ്രമല, അരുണമല, കള്ളാടി പുഴ എന്നീ കാഴ്ച്ചകള്‍ക്ക് പറമെ പുല്‍മേടുകളുടെ കാഴ്ച്ചയും ഇവിടെ നിന്നും കാണാനാകും. സീനിയറിപ്പാറയിലേക്ക് വഴി അടച്ച സംഭവത്തില്‍ വനം വകുപ്പ് ഇടപെടുന്നില്ലന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."