HOME
DETAILS
MAL
ജപ്പാന്‍ പ്രളയം; മരണം 199 ആയി
backup
July 13 2018 | 01:07 AM
ടോക്കിയോ: ജപ്പാനില്‍ ശക്തമായ മഴെയ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 199 ആയി. തിരച്ചില്‍ തുടരുകയാണെന്നും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും കാബിനറ്റ് സെക്രട്ടറി യോഷ്ഹിദെ സുഗ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടങ്ങിയ പ്രളയം 30 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമായാണ് വിലയിരുത്തുന്നത്.
ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. പ്രളയത്തെ തുടര്‍ന്ന് അദ്ദേഹം വിദേശ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. ശക്തമായ മഴ ഇപ്പോഴും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുകയാണ്. മണ്ണിടിച്ചലിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളിലെ ഗതാഗതം തടസപ്പെട്ടു. പതിനായിരത്തോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് താല്‍ക്കാലിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."