HOME
DETAILS
MAL
കോണ്‍സല്‍ ജനറലിന് പൊലിസ് സുരക്ഷ നല്‍കിയത് ചട്ടം ലംഘിച്ച്
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന് പൊലിസ് സുരക്ഷ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുലേറ്റ് ജനറലിന് സുരക്ഷ നല്‍കാനാകില്ലെന്നിരിക്കെ, സംസ്ഥാന പൊലിസ് മേധാവി അക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്ക് കത്തു നല്‍കിയിരുന്നു. നിയമപ്രകാരം ഡി.ജി.പി ഈ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച് അംഗീകാരം വാങ്ങണം. പക്ഷേ അതുണ്ടായില്ല. ബഹ്‌റയുടെ നടപടി വിദേശ നയതന്ത്ര പ്രതിനിധികളുമായി സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ആശയവിനിമയം നടത്തരുതെന്ന 1968 ലെ ഓള്‍ ഇന്ത്യ സര്‍വിസ് റൂളിന്റെ ലംഘനമാണെന്ന് നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.2016 ഒക്ടോബറില്‍ യു.എ.ഇ കോണ്‍സുലേറ്റ് ആരംഭിച്ച ശേഷം 2017 ജൂണിലാണ് പൊലിസ് സുരക്ഷ ആവശ്യപ്പെടുന്നത്.
ഇതനുസരിച്ച് കോണ്‍സുല്‍ ജനറലിന്റെ സുരക്ഷയ്ക്കായി പൊലിസുകാരനെ വിട്ടുനല്‍കി. ഇതു പിന്നീട് ഓരോ വര്‍ഷവും നീട്ടി നല്‍കുകയായിരുന്നു. സ്വര്‍ണക്കടത്തുകേസ് വിവാദമായതോടെ കോണ്‍സുല്‍ ജനറലിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയഘോഷിന്റെ നീക്കങ്ങളും നിരീക്ഷിക്കപ്പെട്ടു.
ഇയാളുടെ ആത്മഹത്യാശ്രമം പൊലിസ് സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തിലുള്ള ചട്ടലംഘനവും ചര്‍ച്ചയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."