HOME
DETAILS
MAL
നിലം നികത്തുന്നതായി പരാതി
backup
April 26 2017 | 19:04 PM
ശാസ്താംകോട്ട: വടക്കന്‍ മൈനാഗപ്പളളി ഏലായിലെ കുരുമ്പോലില്‍ ഭാഗത്തിന്റെ വടക്കുവശം നികത്തുന്നതായി ആരോപിച്ച് ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്കപരിപാടിയായ ജനസമക്ഷത്തില്‍ പരാതി. മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.എം സെയ്ദാണ് പരാതി നല്‍കിയത്. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ കരമണ്ണിട്ടാണ് നിലംനികത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. കരമണ്ണ് ഉപയോഗിച്ച് തുടക്കത്തില്‍ കൂനപിടിക്കുകയും അതില്‍ വാഴവയ്ക്കുകയുമാണ് പതിവ്. പിന്നീട് വാഴക്യഷി മാറ്റിയശേഷം തെങ്ങ് വയ്ക്കുകയും ചെയ്യുന്നു. ഇത്രയുമാകുമ്പോഴേക്കും നിലത്തിന് രൂപമാറ്റം സംഭവിച്ച് കരഭൂമിയായി മാറിയിരിക്കും. ഇത് തുടര്‍ന്നാല്‍ മറ്റ് കര്‍ഷകരും ഇത്തരത്തില്‍ നിലംനികത്താന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."