മാണി സാര്‍ ഇനി ഓര്‍മ്മ; പ്രവാസ ലോകത്തും അനുശോചന പ്രവാഹം
മനാമ: കെ.എം മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാര്‍ ജ്വലിക്കുന്ന ഓര്‍മ്മകളുമായി നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രവാസ ലോകത്തു നിന്നും അനുശോചന പ്രവാഹം തുടരുകയാണ്..
കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി പ്രസ്ഥാനത്തിന്റെ മുഖ്യശില്പികളില്‍ ഒരാളായ കെ.എം മാണിയുടെ നിര്യാണം ജനാധിപത്യ ചേരിയുടെ നികത്താനാവാത്ത നഷ്ടമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഒന്നിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുമ്പോള്‍ മുസ്ലിം ലീഗിനോട് അനുഭാവപൂര്‍ണമായ സമീപനം ആയിരുന്നു എക്കാലത്തും കെ
.എം മാണി സ്വീകരിച്ചിരുന്നത്.
അദ്ദേഹത്തെ യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടു വന്നതില്‍ മുസ്ലിം ലീഗ് വഹിച്ച നേതൃപരമായ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും എന്നും കെ..എം.സി.സി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബത്തിന്റെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയോടും ദുഖത്തില്‍ പങ്കു ചേരുന്നതായും കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എയും മന്ത്രിസ്ഥാനവും വഹിച്ച കെ.എം മാണി സാറിന്റെ നിര്യാണത്തില്‍ വി.കെ.എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ അനുശോചനം അറിയിച്ചു .
തികഞ്ഞ മനുഷ്യ സ്‌നേഹിയും കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിയും ദീര്‍ഘ വീക്ഷണവും ഭരണപാടവവും കഴിവും തെളിയിച്ച കെ.എം മാണി സാറിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ട്ടമാണെന്നു വര്‍ഗീസ് കുര്യന്‍ പറഞ്ഞു .
കേരളത്തിന്റെ വികസന സങ്കല്പങ്ങള്‍ക്കു പുതിയ ചരിത്രം കുറിച്ച കെ.എം മാണി സാറിനെ എക്കാലവും കേരളം ജനത ഓര്‍മിക്കും എന്നും വര്‍ഗീസ് കുര്യന്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കെ.എം മാണി സാറുമായി വെക്തിപരമായും കുടുംബവുമായും വളരെയേറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതും ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സൗദിയില്‍ നിന്ന് കാര്‍ മാര്‍ഗം നേരിട്ടു സ്വീകരിക്കാന്‍ പോയതും ബഹ്‌റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ ലീഡര്‍ഷിപ് എക്സ്സലന്‍സ് പുരസ്‌കാരദാന ചടങ്ങില്‍ ഒരുമിച്ചു പങ്കെടുത്തതും വര്‍ഗീസ് കുര്യന്‍ ഓര്‍മിച്ചു.
ബഹ്‌റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളും മാണിയുടെ വിയോഗത്തില്‍ സന്ദേശമറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."