HOME
DETAILS

അവസാന നിമിഷം അസാധാരണ നീക്കം; കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി സച്ചിന്‍, അംഗീകരിച്ച് കോടതി

ADVERTISEMENT
  
backup
July 24 2020 | 05:07 AM

national-high-court-accepts-pilot-camp-plea-to-include-centre-as-party111

ജയ്പൂര്‍: രാജസ്ഥാനില്‍ അയോഗ്യതാ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കി. അസാധാരണ നടപടിയിലൂടെ ഹൈക്കോടതി ഇത് അംഗീകരിച്ചു.

താനടക്കമുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത സച്ചിന്‍ പൈലറ്റിന്റെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ രാജസ്ഥാന്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് വിഷയം പഠിക്കുന്നതിനായി പതിനഞ്ചു മിനിറ്റ് നേരത്തേക്കു നടപടികള്‍ നിര്‍ത്തിവച്ചു.

സച്ചിന്‍ പൈലറ്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയായിരുന്നു. ഹൈക്കോടതിക്കു ഹരജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രിംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഹരജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും നോട്ടിസ് അയച്ചിരുന്നു. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍ പൈലറ്റിനെയും മറ്റുള്ളവരെയും അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാല്‍ വിപ്പ് ബാധകമല്ലെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  4 hours ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  6 hours ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  6 hours ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  6 hours ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  6 hours ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  7 hours ago