മോദിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് ബി.ജെ.പി നേതാവ്
ഷില്ലോങ്: ദേശീയ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് ബി.ജെ.പി നേതാവ്.
മേഘാലയയിലെ ബി.ജെ.പി നേതാവും ലോക്സഭാ സ്ഥാനാര്‍ഥിയുമായ സന്ഭോര് ഷുലെയ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബില്‍ നടപ്പാക്കിയാല്‍ താന്‍ പിന്നീട് ജീവിച്ചിരിക്കില്ല. താന്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബില്‍ അവതരിപ്പിക്കാതിരിക്കലാണ് നല്ലതെന്നും അദ്ദേഹം ബി.ജെ.പി നേതൃത്വത്തിനും മോദിക്കും മുന്നറിയിപ്പ് നല്കി.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബി.ജെ.പി പ്രധാനമായി ഉയര്‍ത്തിക്കാട്ടുന്നതാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുമെന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ബില്‍ നടപ്പാക്കുമെന്ന് ബി.ജെ.പി നേതാക്കളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബില്‍ മേഘാലയയില്‍ നടപ്പാക്കിയാല്‍ പിന്നീട് താന്‍ ജീവിച്ചിരിക്കില്ലെന്നാണ് ബി.ജെ.പി നേതാവിന്റെ ഭീഷണി.
കഴിഞ്ഞ ജനുവരി എട്ടിനാണ് വിവാദ ബില്‍ ലോക്സഭ പാസാക്കിയത്. 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ താമസിച്ചുവരുന്ന ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാര്‍സി മതസ്ഥര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ലോക്സഭ പാസാക്കിയ ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."