HOME
DETAILS
MAL
അമ്പുകുത്തി ഗോവിന്ദമൂല ചിറയില്‍ പതിനഞ്ചുകാരന് മുങ്ങി മരിച്ചു
backup
April 27 2017 | 05:04 AM
സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കളോടൊപ്പം ചിറയില്‍ കുളിക്കാനിറങ്ങിയ 15 കാരന് മുങ്ങി മരിച്ചു. മൂലങ്കാവ് നടുക്കണ്ടി ഹംസയുടെ മകന് റിന്‍ഷാദ് (15) ആണ് അമ്പുകുത്തി ഗോവിന്ദമൂല ചിറയില്‍ മുങ്ങി മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ചിറയില്‍ കുളിക്കാനിറങ്ങിയ റിന്‍ഷാദിനെ കാണാതാവുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലിസും നടത്തിയ തിരച്ചലില്‍ മൃതദേഹം കണ്ടെടുത്തു.
ബത്തേരി അമ്മായിപാലത്തുള്ള ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു റിന്‍ഷാദ്. ഇന്ന് രാവിലെ സുഹൃത്തുക്കളോടൊപ്പം ചിറയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."