മദ്യപസംഘം അഴിഞ്ഞാടി; ഗതാഗതം തടസപ്പെട്ടു
കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവ് പുലിയന്‍കുളങ്ങരയില്‍ മദ്യപസംഘം അഴിഞ്ഞാടി ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ഓച്ചിറഭാഗത്ത് നിന്നും ബുള്ളറ്റ് ബൈക്കില്‍ വന്ന സംഘമാണ് ദേശീയപാതയില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ചത്. ബുള്ളറ്റിന് മുന്നില്‍ കടന്ന് പോയ വാഗണര്‍ കാറില്‍ ബൈക്ക് കൊണ്ട് ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്കു മറിഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്ന് കാര്‍ ഡ്രൈവറെ ഡോര്‍ തുറന്ന് യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട് നിന്ന ഓട്ടോ സ്റ്റാന്റിലേ ഡ്രൈവര്‍മാര്‍ ബൈക്ക് യാത്രക്കാരെ തടയുകയും വാക്കേറ്റവും കൈയാങ്കളിയുംനടന്നത്. വന്‍ ജനകൂട്ടം കൂടിയതോടെ ഗതാഗതവും തടസപ്പെട്ടു. നാട്ടുകാര്‍ വിവരം പൊലിസില്‍ അറിയിക്കുകയും കരുനാഗപ്പള്ളിയില്‍ നിന്നും പൊലിസെത്തി മദ്യപസംഘങ്ങളായ യുവാക്കളെ പിടികൂടി സ്ഥലത്ത് നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."