HOME
DETAILS
MAL
കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കംചെയ്തു
backup
July 26 2020 | 03:07 AM
ന്യൂഡല്‍ഹി: അഭിഭാഷകന് പ്രശാന്ത് ഭൂഷന്റെ കോടതിയലക്ഷ്യ നടപടിക്ക് കാരണമായ രണ്ടു ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. ജൂണ്‍ 27, 29 ദിവസങ്ങളിലെ ട്വീറ്റുകളാണ് നീക്കിയത്. ഈ ട്വീറ്റുകള്‍ക്കെതിരേ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു.
കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിട്ടും എന്തുകൊണ്ടാണ് ട്വീറ്റുകള്‍ നീക്കാത്തതെന്ന് സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്ര ട്വിറ്ററിന്റെ അഭിഭാഷകന് സാജന് പൂവായയോട് ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടപടി വേഗത്തിലുണ്ടാകുമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പഠനവിധേയമാക്കുന്നവര്‍ അതിന് സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാര്‍ നല്കിയ സംഭാവനയും സ്മരിക്കുമെന്നായിരുന്നു ജൂണ്‍ 27ലെ ട്വീറ്റ്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ ബി.ജെ.പി നേതാവിന്റെ മകന്റെ ഹാര്‍ലി ഡേവിഡ്സന്റെ മോട്ടോര്‍ സൈക്കിളില്‍ ഇരുന്നതിനെ വിമര്‍ശിച്ചായിരുന്നു ഈ ട്വീറ്റ്. സാധാരണക്കാര്‍ക്ക് നീതിയുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ച് കോടതിയെ ലോക്ക്ഡൗണ്‍ മോഡില്‍ നിര്‍ത്തിയാണ് ചീഫ് ജസ്റ്റിസ് മാസ്കും ഹെല്‍മറ്റുമില്ലാതെ ബി.ജെ.പി നേതാവിന്റെ മകന്റെ 50 ലക്ഷം വിലയുള്ള ബൈക്കോടിക്കുന്നതെന്നായിരുന്നു കുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."