തൃക്കരിപ്പൂരില്‍ വ്യാപകമായി കഞ്ചാവ് വില്‍പനയെന്ന് ആക്ഷേപം
തൃക്കരിപ്പൂര്‍: റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നു. രണ്ടുദിവസം മുന്‍പ് തൃക്കരിപ്പൂരില്‍ രണ്ട് യുവാക്കളില്‍നിന്ന് പ്ലാസ്റ്റിക് കൂടിലാക്കിയ രണ്ടുപൊതി കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കഞ്ചാവ് മൊത്തമായി ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തിച്ചാണ് ഏജന്റുമാര്‍ക്ക് ഭാഗംവച്ച് കൊടുക്കുന്നത്. പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ടൗണുകളിലെയും അതുപോലെ തന്നെ കടലോര പ്രദേശമായ വലിയപറമ്പ പഞ്ചായത്തിലെ പരിസര പ്രദേശങ്ങളിലെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമാക്കിയാണ് ഇവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്നത്.
ഈ പ്രദേശങ്ങളിലെ ചിലസ്ഥാപനങ്ങളിലെ തൊഴിലാളികളായ ചെറുപ്പക്കാര്‍ കഞ്ചാവ് വില്‍പനയുടെ കണ്ണികളാണെന്ന് പറയപ്പെടുന്നുണ്ട്. ഇതര പ്രദേശത്തുള്ളവര്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അസമയങ്ങളില്‍ കറങ്ങിനടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ചില കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന ഉള്‍പ്പെടെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ പരാതിയുണ്ട്. എന്നാല്‍ പൊലിസ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."