പുസ്തകോത്സവത്തില്‍ രണ്ടാമൂഴത്തിന് ആവശ്യക്കാരേറേ
പാലക്കാട്: വായനയുടെ പുതു വാതായനങ്ങള്‍ തുറന്ന് നാലാമത് സഹകരണ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പുസ്തകോല്‍സവംടൗണ്‍ഹാള്‍അനക്‌സില്‍ ഇന്നലെ ആരംഭിച്ചു.
വായനയുടെ ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയില്‍ എം.ടി യുടെ രണ്ടാമൂഴം മുതല്‍ കാറല്‍മാക്‌സിന്റെ മൂലധനം വരെയുള്ള പുസ്തകങ്ങള്‍ ഉണ്ട്. സിനിമയാക്കുന്നതിനാല്‍ എം.ടി യുടെ രണ്ടാമൂഴത്തിന് ആവശ്യക്കാരേറേയാണ്.
കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും മേളയില്‍ സുലഭമാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ നേര്‍കാഴ്ചയായ രാമചന്ദ്രന്‍ അത്തിപ്പറ്റയുടെ ക്ലേശജീവികള്‍, എസ്.വിജയകുമാറിന്റെ നവലോകസൃഷ്ടിക്കായി സഹകരണ പ്രസ്താനം എന്ന പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. വേനലവധിയായതിനാല്‍ കുട്ടികളും മേളയില്‍ സജീവമാണ്. സിനിമ സംബന്ധമായ പുസ്തങ്ങളും മേളയിലുണ്ട്. ഇംഗ്ലിഷ് പുസ്തകങ്ങളും മേളയില്‍ ലാഭമുണ്ടാക്കുന്നുണ്ട്.
ലൈബ്രറികള്‍ക്ക് 33 ശതമാനവും ആളുകള്‍ക്ക് 20 ശതമാനവും ഇംഗ്ലിഷ് പുസ്തകങ്ങള്‍ക്ക് 15 ശതമാനവും ഇളവുണ്ട്. മേള നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."