ജനാധിപത്യം പുലരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലേറണം: കെ.എന്‍.എ ഖാദര്‍
അലനല്ലൂര്‍: ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യം പുലരണമെങ്കില്‍ വര്‍ഗീയ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങളെ അധികാരത്തില്‍നിന്നും താഴെയിറക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
നാള്‍ക്കുനാള്‍ വര്‍ഗീയ വിഷം തുപ്പുന്ന മോദിയും അമിത്ഷായും മതം വിറ്റ് വോട്ട് തേടുകയാണെന്നും അഞ്ച് വര്‍ഷം രാജ്യം ഭരിച്ച് മുടിപ്പിച്ചതല്ലാതെ മോദി സര്‍ക്കാരിന് വോട്ടഭ്യര്‍ഥിക്കാന്‍ ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെയില്ലന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാന്‍ ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഒരേ സ്വരമാണെന്നും എന്നാല്‍ വാളയാറിനപ്പുറം തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ഥിച്ചത് കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് രാജ്യം ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്നുള്ളതാണെന്നും രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് പാര്‍ലമെന്റിലേക്കയക്കണമെന്നും അദ്ദേഹം പറഞ്ഞു. അലനല്ലൂരില്‍ ഐക്യജനാധിപത്യ മുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മേഖല ചെയര്‍മാന്‍ ബഷീര്‍ തെക്കന്‍ അധ്യക്ഷനായി മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, പാലക്കാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മരക്കാര്‍ മാരായമഗലം, യു.ഡി.എഫ് നേതാക്കളായ റഷീദ് ആലയന്‍, അഹമദ് അഷറഫ്, പി.ആര്‍ സുരേഷ്, മേഖല കണ്‍വീനര്‍ വേണു മാസ്റ്റര്‍, കെ. ഹംസ, തച്ചംമ്പറ്റ ഹംസ, കാസിം ആലായന്‍, ആലായന്‍ മുഹമ്മദലി, എം.കെ ബക്കര്‍, പൂതാനി നസീര്‍ ബാബു, തങ്കച്ചന്‍, യൂസഫ് പാക്കത്ത്, ആക്കാടന്‍ ഹംസ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."