കനത്ത മഴ; ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി
കരുനാഗപ്പള്ളി: രണ്ടു ദിവസമായി തുടര്‍ച്ചയായി തോരാതെ നില്‍ക്കുന്ന മഴയില്‍ താലൂക്കിന്റെ വിവിധ പ്രദേശമായ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും തഴവ കടത്തുരിലും നിരവധി വീടുകള്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി.
പലയിടങ്ങളിലും മരം കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. കുലശേഖരപുരം ആനന്ദ ജംങ്ഷന് സമീപം മീനത്തേരിഭാഗത്ത് മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റ് ഒടിയുകയും ലൈനുകള്‍ പൊട്ടി പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. നീലികുളത്ത് 30 ഓളം വീട്കള്‍ വെള്ളക്കെട്ടിലായി. നിരവധി കുടുംബങ്ങള്‍ തമാസം മാറി.
കുലശേഖരപുരം നീലികുളത്ത് വെള്ളം ഒഴുകി കൊണ്ടിരുന്ന നിരവധി വയലുകള്‍ അധികൃതരുടെ മൗനം കാരണം ഭുമാഫിയ മണ്ണിട്ട് നികത്തിയതാണ് ഈ പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ റോഡിന്റെ സൈഡില്‍ കുടി ഉണ്ടായിരുന്ന ഓടയും നികന്നത് കാരണം വെള്ളം ഒഴുകി മാറുന്നതിന് തടസമായി.
തഴവയില്‍ നിയാസ്, ഹസീന, റെജി, ആരിഫ, അമ്പിളി, നിസാര്‍, നെസിര്‍, ജാസ്മി, ബാഷ, മുഹമ്മദ് കുഞ്ഞ്, എന്നിവരുടെ വിടുകള്‍ വെള്ളത്തില്‍ മുങ്ങി.
തഴവ കടത്തൂരില്‍ നിരവധി നിലങ്ങള്‍ ഭൂമാഫിയ നികത്തിയത് കാരണം ഇവിടെയുംനിരവധി വീടുകളില്‍ വെള്ളം കയറി.ശക്തമായ മഴയില്‍ ഈ പ്രദേശം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. കോലേപ്പള്ളി വടക്കതില്‍ ഏഴില്‍ പരം വീടുകളില്‍ വെള്ളം കയറി. പല വീടുകളില്‍ നിന്നും കുടുംബങ്ങള്‍ താമസം മാറി കഴിഞ്ഞു. പാറ്റോലി തോട് കരകവിഞ്ഞ് ഒഴുകിയ നിലയിലാണ്.
കുലശേഖരപുരത്ത്, നൗഷാദ്, കെബിര്‍, ഹുസൈബ, കുഞ്ഞ് മോന്‍, തഴവ കടത്തൂര്‍ സലാമിന്റെ വീട് വെള്ളം കയറിയ നിലയില്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."