HOME
DETAILS
MAL
ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ക്ക് വ്യാമോഹമെന്ന് മെര്‍ക്കല്‍
backup
April 28 2017 | 00:04 AM
ബെര്‍ലിന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോയാലുടന് തങ്ങളുടെ എല്ലാ അവകാശങ്ങളും അധികാരങ്ങളും ലഭിക്കുമെന്ന വ്യാമോഹത്തിലാണ് ബ്രിട്ടീഷ് രാഷ്ട്രീയക്കാരുള്ളതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് മെര്‍ക്കല്‍ ബ്രിട്ടനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. മൂന്നാം ലോക രാജ്യങ്ങളുടെ പദവിയുള്ള ഒരു രാജ്യത്തിന്, അത് ഏതു വലിയ ബ്രിട്ടനായാലും യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടേതിനു തുല്യമോ അതില്‍ കൂടുതലോ ഉള്ള അവകാശങ്ങളുണ്ടാകില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. ബ്രെക്സിറ്റിനുശേഷം യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രിട്ടന്റെ ഭാവിബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളെ സൂചിപ്പിച്ചായിരുന്നു മെര്‍ക്കലിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."