പിന്തുണ രാഹുല്‍ ഗാന്ധിക്കെന്ന് എഫ്.ആര്‍.എഫ്
മാനന്തവാടി: കര്‍ഷക സംരക്ഷണം ഉറപ്പ് നല്‍കിയ വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാഥി രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്.ആര്‍.എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.ഡി.എഫ് സ്ഥാനാഥിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രചാ രണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് മാസവേതനം നല്‍കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ യു.ഡി.എഫ് സ്ഥാനാഥികള്‍ വിജയിക്കണം. 1350 ദിവസത്തിലേറെയായി കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കര്‍ഷകനായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് കിടപ്പാടം ലഭ്യമാക്കണമെന്ന ആവശ്യം പോലും ഇത് വരെയും പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
കര്‍ഷകന്റെ പേരില്‍ കണ്ണീരൊലിപ്പിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നാടിനെയും കര്‍ഷകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നവര്‍ ഭരണത്തില്‍ വരണമെന്നും അതിനാലാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് പി.ജെ, സെക്രട്ടറി എ.സി തോമസ്, വിദ്യാധരന്‍ വൈദ്യര്‍, അപ്പച്ചന്‍ ചീങ്കല്ലേല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."