കുമരംപുത്തൂരില്‍ പച്ചക്കറി കൃഷി തുടങ്ങി
മണ്ണാര്‍ക്കാട്: പൊലിവ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കുടുംബസ്രീ സി.ഡി.എസിന്റഎ നേതൃത്വത്തില്‍ നടത്തുന്ന വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി.
വാര്‍ഡ് തലത്തില്‍ തരിശായി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം പച്ചക്കറി കൃഷി നടത്താനാണ് പദ്ധതി. നല്ലൊരു കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ കരനെല്‍ കൃഷി പദ്ധതി പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ഹംസ, മഞ്ജു തോമസ്, പഞ്ചായത്തംഗങ്ങളായ ജോസ് കൊല്ലിയില്‍, മുഹമ്മദാലി, വിശ്വോശ്വരി ഭാസ്കര്‍, ഫസീല, അര്‍സല്‍ എരേരത്ത്, എ.കെ അസീസ്, രുഗിമിണി, ദയാനന്തന്, ശ്രീകല, ജംഷീല, കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍ സി.ആര് മധു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി. റംല, ബീന സുകുമാരന്‍, ഷീജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."