HOME
DETAILS

എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ രാജി?

  
backup
August 03 2020 | 02:08 AM

ramesh-chennithala-7-2020

 


ഭരണഘടന നല്‍കുന്ന അധികാരങ്ങളില്‍നിന്നും ചുമതലകളില്‍നിന്നും ഒളിച്ചോടാന്‍ ഒരു മുഖ്യമന്ത്രിക്കുമാവില്ല. വലിയ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണ് മുഖ്യമന്ത്രി എന്ന പദവിയില്‍ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും വീഴ്ചവരുത്തുന്ന വ്യക്തിക്ക് ആ സ്ഥാനത്തുതന്നെ നിലയുറപ്പിക്കാനുള്ള ധാര്‍മികാധികാരവും അവകാശവും നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതും ഇതു മുന്‍നിര്‍ത്തിയാണ്. രാജ്യദ്രോഹമായി കണക്കാക്കുന്ന കേസിലെ പ്രധാന പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി ഉറ്റബന്ധമുണ്ടായിരുന്നുവെന്നതിന്റെയും ഇവര്‍ക്ക് അദ്ദേഹത്തിന്റെ സഹായമുണ്ടായിരുന്നുവെന്നതിന്റെയും തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസ് എന്നത് അവിടെയുള്ള ഉദ്യോഗസ്ഥരല്ല, മറിച്ച് മുഖ്യമന്ത്രി തന്നെയാണ്. തന്റെ ഓഫിസിനെ നയിക്കാന്‍ താന്‍ നിയോഗിച്ച വ്യക്തി ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയും ആ വ്യക്തിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് അഥവാ മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ പേരില്‍ ഏതു വ്യക്തിയോടും സ്ഥാപനത്തോടും ഇടപെടാനും നിര്‍ദേശം നല്‍കാനും ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അതിനുത്തരവാദി മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ്?. രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വിശുദ്ധമായ സങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയാണു പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍


മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പിന്തുണയോടു കൂടിയാണ് കള്ളക്കടത്ത് കേസിലെ പ്രതികള്‍ കേരളത്തില്‍നിന്ന് കടന്നതെന്ന് ന്യായമായും സംശയിക്കാം. വഴിനീളെ പൊലിസ് പരിശോധനയുള്ള ഒരു ഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്ന് ബംഗളൂരു വരെ പ്രതികള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാനും ഓഡിയോ ക്ലിപ്പ് ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കാനും ആരാണ് സൗകര്യം ചെയ്തത്? പൊലിസ് സഹായം തേടാതെ ഇതെല്ലാം എങ്ങനെ സാധിക്കും? അതായത്, ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്ന് പ്രതികളെ സഹായിക്കാന്‍ ചലര്‍ ശ്രമിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. രാജ്യത്തെ ഞെട്ടിച്ച അത്രമേല്‍ ഗുരുതരമായ കുറ്റകൃത്യം പുറത്തുവന്നിട്ടും അതിലെ പ്രതികളുടെ നീക്കങ്ങള്‍ എന്തുകൊണ്ട് രഹസ്യാന്വേഷണ വിഭാഗം ശ്രദ്ധിച്ചില്ല, കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് ഇതുസംബന്ധിച്ച് വിവരം നല്‍കിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. നിരവധി തവണകളായി ഈ സംഘം 230 കിലോ സ്വര്‍ണം നയതന്ത്ര ചാനലിലൂടെ കടത്തിയെന്നാണു വിവരം. ഇത്രയും വിപുലമായ ഒരു സംഘം ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോയതെന്താണെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയാണ് ഉത്തരം നല്‍കേണ്ടത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ ചെയ്തിരുന്ന ഔദ്യോഗിക കൃത്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ പേരിലാണ് എന്നതുകൊണ്ട് സ്വാഭാവികമായും ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതു തന്നെയാണ്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്, അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം വിവിധ നിര്‍ദേശങ്ങള്‍ക്കായി കത്ത് നല്‍കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നത്. നിയമനമടക്കം എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇതു പരിഗണിക്കുമ്പോള്‍, സ്വപ്ന സുരേഷിന്റെ നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും സ്വാഭാവികമായി അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്.
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഡി.ജി.പിയും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, സ്വപ്ന സുരേഷിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിട്ടുപോലും അവരെ പ്രതിയാക്കാതിരിക്കാന്‍ പൊലിസിന്റെ ഇടപെടലുണ്ടായി. സ്വര്‍ണക്കടത്ത് എയര്‍പോര്‍ട്ടിന് അകത്തു മാത്രം ഒതുങ്ങുന്നതല്ല. പുറത്ത് ഇവര്‍ക്കു ലഭിച്ച പിന്തുണ ആഭ്യന്തരവകുപ്പില്‍ നിന്നാണ്. അതുകൊണ്ടാണ് ഗൗരവതരമായ കുറ്റകൃത്യത്തില്‍ എഫ്.ഐ.ആര്‍ എടുക്കുക എന്ന പ്രാഥമിക നടപടിപോലും പൊലിസ് ചെയ്യാത്തത്.


കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫിസും


നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്തുമായി തന്റെ ഓഫിസിന്റെ ബന്ധം വ്യക്തമായിട്ടും മുഖ്യമന്ത്രി നിരപരാധി ചമഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യപ്രതിയായ സ്വപ്ന സുരേഷ് എങ്ങനെ മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ വന്‍ തുക ശമ്പളത്തില്‍ ജോലിക്കു കയറി? യാതൊരു യോഗ്യതയുമില്ലാത്ത ഇവരുടെ നിയമനം നിയമവിരുദ്ധമായിരുന്നെന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടെ സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ തന്നെയായിരുന്നു. സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയുടെ സംരക്ഷണയിലാണ്. ഈ സംഘത്തിനു സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ ഫ്‌ളാറ്റ് എടുത്തുകൊടുത്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനായിരുന്നു. ശിവശങ്കര്‍ നിരവധി തവണ ഈ ഫ്‌ളാറ്റില്‍ സ്വപ്ന സുരേഷ് അടക്കമുള്ള കള്ളക്കടത്ത് സംഘവുമായി ഒത്തുകൂടിയിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി സരിത്ത് എന്‍.ഐ.എക്ക് മൊഴി നില്‍കിയിട്ടുമുണ്ട്. എന്‍.ഐ.എയും കസ്റ്റംസും ശിവശങ്കറിനെ ദിവസങ്ങളോളം ചാദ്യം ചെയ്തു. അങ്ങനെ രാജ്യ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസിനു കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം വെളിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എന്‍.ഐ.എ കടക്കാനൊരുങ്ങുകയാണ്.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫിസിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ചും രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതിനെ കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഐ.ടി വകുപ്പിലും അതിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളെല്ലാം അനധികൃതവും ദുരൂഹവുമായിരുന്നു. സ്വപ്ന സുരേഷിനെ പോലെ എത്ര പേര്‍ക്കാണ് യാതൊരു യോഗ്യതയുമില്ലാതെ ഉന്നതതലങ്ങളില്‍ നിയമനങ്ങള്‍ ലഭിച്ചത്? പി.എസ്.സി പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു യുവാക്കളെ വിഢ്ഡികളാക്കിയാണ് യോഗ്യതയില്ലാത്തവരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിടിച്ചിരുത്തിയത്.

ഇരുമ്പുമറയ്ക്കുള്ളിലെ അഴിമതി


കഴിഞ്ഞ നാലു വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം ഇരുമ്പുമറയ്ക്കുള്ളിലായിരുന്നു. പൊതുജനത്തിനു മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ക്കു പോലും ഭരണത്തിന്റെ പൂമുഖത്തേക്ക് എത്തിനോക്കാന്‍ കഴിഞ്ഞില്ല. ഘടകകക്ഷികളെ പുറത്തുനിര്‍ത്തി. പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ കാണാറുള്ള ഏകാധിപത്യ ഭരണത്തിന്റെ മിനിയേച്ചര്‍ രൂപം കേരളത്തിലും രൂപപ്പെട്ടു. എന്നാല്‍ ആ ഇരുമ്പുമറയ്ക്കകത്ത് വന്‍കിട കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സികളുടെ ഏജന്റുമാരും ശിവശങ്കറുമാരും കള്ളക്കടത്തുകാരും കളം നിറഞ്ഞാടുകയായിരുന്നു. കമ്മിഷന്‍ എന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ കണ്‍സള്‍ട്ടന്‍സികളെയെല്ലാം അരങ്ങത്തു കൊണ്ടുവന്നത്. അത് എല്ലാ സീമകളും ലംഘിച്ച് വളര്‍ന്നു പന്തലിച്ചതിന്റെ പരിണിത ഫലമാണ് സെക്രട്ടേറിയറ്റില്‍ പി.ഡബ്ല്യു.സി എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ഓഫിസ് തുറക്കാനുള്ള ഫയല്‍ നീങ്ങിയത്. പ്രതിപക്ഷം അതു പിടികൂടിയില്ലായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റില്‍ പി.ഡബ്ല്യു.സിയുടെ ബോര്‍ഡ് തൂങ്ങുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസോ വകുപ്പുകളോ ആണ് അഴിമതികളുടെയെല്ലാം പ്രഭവകേന്ദ്രം എന്നതാണ് ഞെട്ടിക്കുന്ന കാര്യം. പ്രളയത്തിന്റെ മറവില്‍ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതിയായിരുന്നെങ്കില്‍ കൊവിഡിന്റെ മറവില്‍ സ്പ്രിംഗ്ലര്‍ മുതലുള്ള അഴിമതി പരമ്പരയാണ് അരങ്ങേറിയത്. ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് മറിച്ചുവിറ്റ് കോടികള്‍ തട്ടാന്‍ നോക്കിയ ഈ ഇടപാടിനു ചുക്കാന്‍പിടിച്ചതും ശിവശങ്കര്‍ ആയിരുന്നു. മന്ത്രിസഭയെ പോലും അറിയിക്കാതെ, നിയമവകുപ്പുമായി ചര്‍ച്ച ചെയ്യാതെ സെക്രട്ടേറിയറ്റില്‍ ഒരു ഫയല്‍ പോലും രൂപപ്പെടുത്താതെ അന്താരാഷ്ട്ര കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതു പ്രതിപക്ഷം പുറത്തുകൊണ്ടുവരികയും ഹൈക്കോടതി കൂച്ചുവിലങ്ങിടുകയും ചെയ്തു. ഇപ്പോഴും കേസ് തുടരുകയാണ്.


പമ്പാ ത്രിവേണിയില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ കോടികളുടെ മണല്‍ സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാനുള്ള നീക്കം, ഇ മൊബിലിറ്റി പദ്ധതിയില്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ പി.ഡബ്ല്യു.സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് തുടങ്ങി അഴിമതിയുടെ കുത്തൊഴുക്കാണ് ഉണ്ടായത്. ശബരിമല വിമാനത്താവളത്തിനു സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകുംമുന്‍പ് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ വിഴുങ്ങിയതാണ് ഏറ്റവും ഒടുവില്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന അഴിമതി. കെ ഫോണ്‍, ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴി എന്നിവയുടെ കണ്‍സള്‍ട്ടന്‍സി നിയമനവും സംശയത്തിന്റെ നിഴലിലാണ്.
സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ട പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ് ഈ അഴിമതി പരമ്പരകള്‍. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  a day ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  a day ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  a day ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago