HOME
DETAILS

കൊവിഡില്‍ ഇന്ന് മാത്രം പൊലിഞ്ഞത് എട്ടു ജീവനുകള്‍

  
backup
August 03 2020 | 17:08 PM

covid-today-death-issue-news

തിരുവനന്തപുരം: കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഉപ്പള ശാരദാ നഗറിലെ വിനോദ് കുമാര്‍ (42), പുല്ലൂര്‍ പെരിയ ചാലിങ്കാലിലെ ശംസുദ്ധീന്‍ പള്ളിപ്പുഴ (52) എന്നിവരാണ് കാസര്‍കോട്ട് മരിച്ചത്. ഇരുവരും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടോടെയാണ് വിനോദ് കുമാര്‍ മരിച്ചത്. സുന്ദര സാലിയന്‍, രാധ സാലിയന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. ഒരു മകളുണ്ട്.
ശംസുദ്ധീന്‍ പള്ളിപ്പുഴ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതോടെ പനി ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ശംസുദ്ധീന്റെ ഭാര്യ മിസ്‌രിയ പരിയാരത്ത് ചികിത്സയിലാണ്.


കക്കട്ടിലെ ബുഹാരി സ്ഥാപനങ്ങളുടെ #സ്ഥാപകന്‍ മീത്തലെപറമ്പത്ത് പള്ളിയാളി പി. മരക്കാര്‍ കുട്ടി ഹാജി (73) യാണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് #മുന്‍പ് കക്കട്ടിലെത്തിയതാണ്. പനിയെ തുടര്‍ന്ന് കക്കട്ടിലെയും തൊട്ടില്‍പ്പാലത്തെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ ഇയാളെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഞായറാഴ്ച വൈകിട്ട് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ രാവിലെ 6.30ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം.

ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കുളിഞ്ഞയിലെ കണ്ണന്റെ ഭാര്യ കുന്നുമ്മല്‍ യശോദ (59) യാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 16 മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാവിലെയായിരുന്നു മരണം. ഇവരെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് യശോദയുടെ സ്രവപരിശോധന നടത്തിയത്. തുടര്‍ന്ന് ഇവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരിയാരത്തെ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ ഇവരുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എടത്വ വീയപുരം കാരിച്ചാല്‍ സൂര്യയില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ രാജം എസ്.പിള്ള (76) യാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സറിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പാറശാല കീഴേത്തോട്ടം മാടവിള ലക്ഷ്മി സദനത്തില്‍ പരേതനായ കൊച്ചു കുഞ്ഞന്റെ ഭാര്യ വിജയലക്ഷ്മി (68), പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിളയില്‍ ക്ലീറ്റസ് (80) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്.
പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ പരിസരത്തെ ഒ.എം ഇമ്പിച്ചികോയ തങ്ങള്‍(68) ആണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സാമ്പിള്‍ പരിശോധന കൂടി നടക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  23 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-07-02-2025

PSC/UPSC
  •  23 days ago
No Image

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

Kerala
  •  23 days ago
No Image

അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്

Cricket
  •  23 days ago