HOME
DETAILS
MAL
ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ
February 23, 2025 | 7:29 PM
ന്യൂഡൽഹി: വേദന സംഹാരികളായ ടാപ്പൻ്റഡോളും കാരിസോപ്രോഡോളും സംയോജിപ്പിച്ചുള്ള മരുന്നുകളുടെ ഉൽപാദനവും കയറ്റുമതിയും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിർത്തിവെച്ചു. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഈ മരുന്നുകളുടെ അംഗീകൃതമല്ലാത്ത കോമ്പിനേഷനുകൾ ലഹരിമരുന്നിനായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഉൽപാദനവും കയറ്റുമതിയും നിർത്തിവെക്കാനുള്ള തീരുമാനം. കൂടാതെ, കയറ്റുമതി പെർമിറ്റുകളും നിർമാണ അനുമതികളും പിൻവലിക്കാനും ഡ്രഗ് കൺട്രോൾ അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
India has halted the production and export of a crucial chemical used in the manufacture of illicit drugs in Africa, marking a significant move in the global fight against drug trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."