HOME
DETAILS

ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു

  
February 23, 2025 | 6:07 PM

Lorry Carrying Inflammable Goods Catches Fire After Hitting Electric Line

കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ലോറി പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാത്രി എട്ടോടെ വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപമാണ് അപകടമുണ്ടായത്.

നാദാപുരം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തിലായിരുന്നു ഫയർ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനം. അപകടം ഉണ്ടായ ഉടനെ തന്നെ ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങി മാറിയത് ദുരന്തം ഒഴിവാക്കി. ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെഎം ഷമേജ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഡി അജേഷ്, എന്‍എം ലതീഷ്, കെ ഷാഖില്‍, കെകെ ശികിലേഷ്, കെകെ അഭിനന്ദ്, സന്തോഷ് ഇ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ പ്രജീഷ്, ജ്യോതികുമാര്‍ തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

A lorry transporting inflammable goods caught fire after colliding with a live electric line, resulting in the vehicle being completely gutted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  10 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  12 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  13 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  32 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  33 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  34 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി  ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  an hour ago