HOME
DETAILS

ആരോഗ്യകരമെങ്കിലും പൊണ്ണത്തടിയും ഒപ്പം പോരും

  
backup
April 28 2017 | 23:04 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b0%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%a3

ആരോഗ്യകരമെന്ന വിശേഷണത്തില്‍ നാം അകത്താക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ചില ആഹാരസാധനങ്ങള്‍ നമ്മെ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നറിയുമ്പോള്‍ ഞെട്ടലുണ്ടാവും. സത്യമതാണ്. പലപ്പോഴും കഴിക്കുന്ന ആഹാരസാധനങ്ങളുടെ രുചിയും കേട്ടറിവും മാത്രമേ നാം ഗ്രഹിക്കാറുള്ളൂ. ഒരിക്കലും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഹാരത്തെ സമീപിക്കുന്ന രീതിയില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ആഹാരസാധനം നല്ലതാണെന്ന് അയല്‍ക്കാരോ മറ്റാരെങ്കിലുമോ പറഞ്ഞാല്‍ നമ്മള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് പതിവ്.

ആരോഗ്യദായകങ്ങളായി നാം വിലയിരുത്തിയിരുന്ന പല ആഹാരസാധനങ്ങള്‍ക്കും ആരോഗ്യം പകരാനുള്ള കഴിവില്ല. പകരം രോഗങ്ങളുണ്ടാക്കുകയും ചെയ്യും. പൊണ്ണത്തടി ഉണ്ടാകുന്നതോടെ ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെയുള്ളവ ക്ഷണിക്കപ്പെടുന്ന അതിഥികളായെത്തുന്ന വിരോധാഭാസം.
നിങ്ങളുടെ പ്രശ്‌നം പൊണ്ണത്തടിയാണോ. എങ്കില്‍ ഇനി പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. പൊണ്ണത്തടിക്കാര്‍ ഉപയോഗിക്കുകയേ ചെയ്യരുതാത്ത ആഹാര സാധനങ്ങളാണിനി പറയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍
സാധാരണ പ്രകൃതി ദത്ത മധുരത്തിനുപകരം പേരുപറയുമ്പോലെ രാസപദാര്‍ഥങ്ങളുപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍.
ഭക്ഷണപദാര്‍ഥങ്ങള്‍ക്കുള്ള തനതായ മധുരത്തിനു പകരം രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മധുരം നല്‍കുന്നതാണിത്.
പരീക്ഷണശാലകളില്‍ ജന്മം കൊള്ളുന്ന ഇത്തരം മധുരം നമ്മുടെ ശരീരസ്ഥിതിക്കും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കും ഒരിക്കലും യോജിച്ചതല്ല. അതുകൊണ്ട് ഉള്ളിലെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റനര്‍ ഒരിക്കലും ശരീരത്തിനു പുറത്തുപോകുന്നില്ല.
പകരം അവ ശരീരത്തില്‍ കൊഴുപ്പായി രൂപാന്തരം പ്രാപിച്ച് ശേഖരിക്കപ്പെടുന്നു. ഇത് പൊണ്ണത്തിടിയിലേക്ക് നയിക്കുകയും ചെയ്യും. അപ്പോള്‍ ഇനി കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ചേര്‍ത്തിട്ടില്ല എന്നു പരിശോധിച്ച് ഉറപ്പുവരുത്തണം.
സോയ മില്‍ക്ക്
പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കാന്‍ ആവാത്തവരാണല്ലോ മലയാളികള്‍. എന്നാല്‍ ഇന്ന് ക്രമേണ വില വര്‍ധിക്കുന്ന ഉത്പന്നമായിരിക്കുന്നു പാല്‍. അതുകൊണ്ടുതന്നെ വിലകുറവുള്ള പാലുല്‍പന്നങ്ങള്‍ക്കുപിന്നാലെ പായുന്ന ഒരു അവസ്ഥയുമുണ്ട്. സോയ മില്‍ക്കും ഇത്തരത്തിലൊന്നാണ്. സോയ പാലിനെ പറ്റി പറഞ്ഞാല്‍ പരീക്ഷണശാലകളിലെ മറ്റേതൊരു രാസപദാര്‍ഥവും പോലെയാണതും.
സോയ മില്‍ക്ക് കഴിച്ചാല്‍ സ്ലിം ആകുമെന്നും ശരീരത്തിന് ആരോഗ്യം ലഭിക്കുമെന്നും വാദമുന്നയിക്കുന്നവരുണ്ട്. അത്തരത്തില്‍ ഫലം ലഭിക്കില്ലെന്നു തര്‍ക്കിക്കുന്നില്ല. എന്നാല്‍ നാം കടയില്‍ നിന്നു വാങ്ങുന്ന സോയ മില്‍ക്ക് ഉന്നത നിലവാരത്തിലുള്ളതായിരിക്കണമെന്നു മാത്രം. ഇന്ന് ലഭിക്കുന്ന പല ബ്രാന്‍ഡുകളും നിലവാരം കുറഞ്ഞതാണ്. നിര്‍ദേശിക്കപ്പെടുന്നതിലേറെ സമയം സംസ്‌കരിക്കപ്പെടുന്നതുകൊണ്ടും മറ്റും ഗുണം നഷ്ടപ്പെട്ടതാവും ഇവ. ഇതുവഴി ആരോഗ്യപ്രശ്‌നമുയര്‍ത്തുന്ന ദ്രാവകമായി മാറുകയും ശരീരത്തിന് ദോഷകരമാകുകയും ചെയ്യുന്നു.

മാര്‍ഗരൈന്‍
കൃത്രിമ വെണ്ണയാണ് മാര്‍ഗരൈന്‍ എന്നറിയപ്പെടുന്നത്. ശരീരത്തില്‍ ആവശ്യമില്ലാത്തത് കൊഴുപ്പ് എത്തിക്കുന്നതാണ് മാര്‍ഗരൈന്‍. വെണ്ണയെന്നു കരുതി അതുപോലെയിരിക്കുന്ന മാര്‍ഗരൈന്‍ ചിലരെങ്കിലും കടകളില്‍ നിന്നു വാങ്ങാറുണ്ട്. വില കൂടിയ പ്രകൃതിദത്ത വെണ്ണയ്ക്കു പകരം വിഭവങ്ങളില്‍ ചില ഹോട്ടലുകാരും ഇത് ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുമുണ്ട്. പ്രകൃതിദത്ത വെണ്ണയില്‍ കൊഴുപ്പുണ്ടെങ്കിലും അത് ശരീരത്തിന് ഹാനികരമല്ല. മറിച്ച് ശരീരത്തിന് ആവശ്യമായ കൊഴുപ്പാണതിലുള്ളത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വെണ്ണയ്ക്ക് കഴിവുണ്ട്.

പ്രിസര്‍വേറ്റീവ് ജ്യൂസ്
ശീതളപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന അത്രയും പഞ്ചസാര പ്രിസര്‍വേറ്റീവ് ജ്യൂസിലും അടങ്ങിയിട്ടുണ്ടെന്നു മനസിലാക്കണം. ഇത് കഴിക്കുന്നതുവഴി രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ കാര്യമായ വര്‍ധനയുണ്ടാക്കും. ഇതുമൂലം അനാവശ്യമായി ശരീരത്തില്‍ കൊഴുപ്പടിയാനും അത് പൊണ്ണത്തടിയിലേക്കും നയിക്കും. ഇതുകൂടാതെ ഇത്തരം ജ്യൂസുകളില്‍ അമിതമായ രീതിയില്‍ രാസപദാര്‍ഥങ്ങളും നിറങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതു ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

വോള്‍ വീറ്റ് ബ്രെഡ്
ശരീരത്തിന് ആരോഗ്യകരമായ ആഹാരസാധനമാണ് വോള്‍ വീറ്റ് ബ്രെഡ് എന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍ ഈ ആഹാരസാധനം കേടുകൂടാതെ ഇരിക്കുന്നതിനും കാഴ്ചയില്‍ ആകര്‍ഷകമാക്കാനും കൂടുതല്‍ രുചി നല്‍കാനും ചേര്‍ക്കപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ എത്രമാത്രം ദോഷകരമാണെന്നു അറിയണം. ഇതിലടങ്ങിയിരിക്കുന്ന വീറ്റ് (ഗോതമ്പ് ധാന്യം) ജനിതകമാറ്റം വരുത്തിയ ഘടകങ്ങള്‍ അടങ്ങിയതാണ്. സംസ്‌കരിച്ച ഗോതമ്പ് ധാന്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ശരീരഭാഗങ്ങളില്‍ തടിപ്പുകളോ മുഴകളോ ഉണ്ടാവാന്‍ ഇവ കാരണമാകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago