'മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കാന്‍ തയാറാകുന്നില്ല'
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കുന്നതില്‍ പൊലിസും, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ.പി അനില്‍കുമാര്‍ പറഞ്ഞു. തിരുനെല്ലിയിലെ രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എസ്.പി.ജി മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്ഥലം ചൂണ്ടികാണിച്ചിട്ടും ബാരിക്കേഡ് കെട്ടി പാസ് നല്‍കാനുള്ള നടപടിയുണ്ടാകുന്നില്ല. ദേശീയമാധ്യമങ്ങളടക്കം അവരുടെ അക്രഡിറ്റേഷനും, ആധാര്‍ കാര്‍ഡുമടക്കം വ്യക്തമായ രേഖകള്‍ നല്‍കിയിട്ടും പാസ് അനുവദിക്കാന്‍ തയ്യാറാകാത്തത് പി.ആര്.ഡിയുടെയും പൊലിസിന്റെയും പക്ഷപാതപരമായ നടപടിയാണ്. രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍ക്ക് മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."