HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം

  
backup
April 29 2017 | 19:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b7-22


അമ്പലപ്പുഴ: പ്രവാചക ദര്‍ശനങ്ങളുടെ ആഴവും നന്‍മകളും മാനവികതയും ചര്‍ച്ച ചെയ്തും കാലികമായ വെല്ലുവിളികളെ നേരിടാന്‍ യുവാക്കള്‍  വൈജ്ഞാനിക മേഖകളില്‍ മുന്നേറേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിച്ചും രണ്ടു നാള്‍ നീണ്ട  എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം. തീവ്രവാദത്തിനെതിരേയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുമുള്ള പ്രവാചക സന്ദേശങ്ങളെ ഹൃദയത്തിലേറ്റിയാണ് ഓരോ പ്രവര്‍ത്തകനും വളഞ്ഞവഴി ഹുദൈബിയ നഗരില്‍ നിന്ന് മടങ്ങിയത്.
ആദര്‍ശ വഴിയില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകര്‍ന്ന് വിവിധ സെമിനാറുകള്‍ ശ്രദ്ധേയമായി. ഉസ്‌വതുല്‍ ഹസന എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കലും ന്യൂജന്‍ ഹോപ്‌സ് എന്ന തലക്കെട്ടില്‍  റഷീദ് ഫൈസി വെള്ളായിക്കോടും ക്ലാസ് നയിച്ചു. തുടര്‍ന്ന് സംഘടന സംഘാടനം എന്ന തലക്കെട്ടില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി,സമസ്ത വിശ്വ ഇസ്്‌ലാമിക ഏകകം എന്ന വിഷയത്തില്‍  ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ , സ്‌നേഹ ജാലകം എന്ന സെക്ഷനില്‍ ഖലീല്‍ വാഫി മലപ്പുറം, മെഡിറ്റേഷന്‍ എന്ന വിഷയത്തില്‍ ഷെമീം ഫൈസി മഞ്ചേരി എന്നിവര്‍ ക്ലാസ് നയിച്ചു.
 വൈകിട്ട് 6.30ന് വളഞ്ഞ വഴി ഹുദൈബിയ നഗരില്‍ സമാപന സമ്മേളനം നടന്നു.അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പുതിയ കാലത്ത് മനുഷ്യ മനസുകളെ സ്വാര്‍ഥ അധിനിവേശങ്ങള്‍ കീഴടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചക സ്‌നേഹമെന്നാല്‍ അനുധാവനമാണ്. തീവ്രതയുടെ അംശമില്ലാത്ത വെളിച്ചത്തിന്റെ നിറവും പ്രശാന്തതയുടെ ലോകവുമാണ് പ്രവാചകന്‍ ആഖ്യാനം ചെയ്തത്. സ്‌നേഹത്തിന്റെ മതം കൊണ്ടാണ് വിശ്വം കീഴടക്കപ്പെട്ടതെന്നും മനസുകളെ കീഴടക്കാന്‍ നിഷ്‌കളങ്കമായ പ്രണയാനുധാവനങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്നും ഓണമ്പള്ളി സൂചിപ്പിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി അധ്യക്ഷത വഹിച്ചു. ഹാഫിള് നൗഫല്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. നവാസ് എച്ച് പാനൂര്‍ സ്വാഗതം ആശംസിച്ചു.അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി,നിസാമുദ്ദീന്‍ ഫൈസി,മവാഹിബ് അരീപ്പുറം ,മജീദ് കുന്നപ്പള്ളി,എം.അബ്ദുല്‍ റഹീം, എസ്.എം ജെ. അബൂബക്കര്‍, സാദിഖ് അന്‍വരി,അഹമ്മദ് നീര്‍ക്കുന്നം,നവാബ് മുസ്്‌ലിയാര്‍ കാക്കാഴം എന്നിവര്‍ സംസാരിച്ചു. മദീന പാഷനില്‍ മികവ് പുലര്‍ത്തിയ  യൂണിറ്റുകള്‍ക്കുള്ള പുരസ്‌ക്കാരം സമ്മാനിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago