HOME
DETAILS
MAL
കൊവിഡ്: സംസ്ഥാനത്ത് അഞ്ച് മരണം കൂടി
backup
August 09 2020 | 05:08 AM
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ വീതമാണ് മരിച്ചത്. വിളയൂര്‍ മക്കിയംവളപ്പില് പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (76) യാണ് പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: കുഞ്ഞാത്തുമ്മു, ആയിഷ, സഫിയ, മുഹമ്മദ്, അലി, ഹംസ, നവാസ്, സലാം. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഫാത്തിമ, സുഹറ, ഫാത്തിമ, മുബീന, ഹൈറുന്നീസ.
പള്ളുരുത്തി വെളുത്തേഴത്ത് ലൈന്‍ സജീവ് റോഡില്‍ ചിറയില്‍ വീട്ടില്‍ ഗോപി (68) യാണ് എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഭാര്യ: ജയമ്മ. മക്കള്‍: ബാബുരാജ്, ബബിത, ഗോപിക. മരുമക്കള്‍: ജയന്, സുനില, രാഹുല്‍.
പള്ളിക്കല്‍ കൂട്ടാലുങ്ങല്‍ സ്വദേശി നെല്ലേങ്ങര കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ ഭാര്യ നഫീസ (52) യാണ് മലപ്പുറത്ത് മരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: റഫീഖ് എന്ന കുഞ്ഞാപ്പു, അനീസ്, ഷാജഹാന് ബാബു, നസീമ, നസീറ, സലീന. മരുമക്കള്‍: സജ്ന, ആയിശാബി, ഹസീന, അബ്ദുല്‍ ഹമീദ് (അരീക്കോട്), സിദ്ധീഖ് (കിഴിശേരി), ഷബീറലി (കൊണ്ടോട്ടി).
നിര്‍മലഗിരിയിലെ പുതിയപുരയില്‍ സി.സി രാഘവന് (71) ആണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിലെ റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: ഉഷ. മക്കള്‍: രജീഷ്, ജിഷ. മരുമക്കള്‍: രസ്ന. സഹോദരങ്ങള്‍: കൃഷ്ണന്, പത്മനാഭന്, ബാലന്, ദേവി, ലക്ഷ്മി, പരേതനായ നാരായണന്.
കൊയിലാണ്ടി നഗരസഭ 32ാം വാര്‍ഡില്‍ നസീബില്‍ അബൂബക്കര്‍ (64) ആണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."