കാര്‍ഷിക ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി വികസന സെമിനാര്‍
പാലക്കാട്: കാര്‍ഷിക, ഉത്പാദന മേഖലകള്‍ക്ക് 1 കോടി 75 ലക്ഷം വകയിരുത്തി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കെ.ബാബു എം.എല്‍.എ. ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാരദ തുളസിദാസ് അദ്ധ്യക്ഷയായി. സംസ്ഥാന കൃഷിവകുപ്പും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജില്ലാ, ഗ്രാമ പഞ്ചയത്തുകളുമായി സഹകരിച്ച് പഴം പച്ചക്കറി കൃഷി,നാണ്യവിളകളുടെ വിപുലീകരണം എന്നിവയാണ് പദ്ധതിയിലൂടെ കര്‍ഷക മേഖലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ തരിശു ഭൂമിയില്‍ കൃഷിയിറക്കുന്ന കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്കും സഹായം നല്‍കാനും പദ്ധതിയുണ്ട്.
പൂര്‍ണമായ യന്ത്രവത്കരണത്തിലൂടെ ഉത്പാദനമേഖലയെ മുന്നോട്ട് വരുത്താനും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.എ.ഗണേശന്‍, ബ്ലോക്ക് സെക്രട്ടറി എന്‍.പി.ചന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ട് മാരായ ശാലിനി കറുപ്പേഷ്, ശശികല എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സന്തോഷ്‌കുമാര്‍ , സ്ഥിരം സമിതിയാങ്കങ്ങളായ ആര്‍.രജനി,ആര്‍.ഉദയകുമാര്‍,ഓമന സുബ്രമണ്യന്‍, ബ്ലോക്ക് മെമ്പര്‍മാരായ സി.കൃഷ്ണന്‍ , പൊന്നമ്മ,കെ.യു.അബുല്‍ ഹക്കീം, ജാസ്മിന്‍,സുഗുണ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.സുന്ദരന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."