HOME
DETAILS

കിഴക്കന്‍ വെള്ളം കുത്തിയൊലിച്ചെത്തുന്നു; കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ജലഭീതിയില്‍

  
backup
August 09 2020 | 06:08 AM

rain-kottayam-latest-news-kerala-flood

കോട്ടയം: കനത്ത മഴയില്‍ കിഴക്കന്‍ വെള്ളം കുത്തിയൊലിച്ചെത്തിയതോടെ മീനച്ചിലാറ്റിലും മണിമലയാറിലും മുവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്ന് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ജലഭീതിയില്‍. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, തിരുവാര്‍പ്പ്, വൈക്കം, ചങ്ങനാശ്ശേരി മേഖലകളിലെല്ലാം വെള്ളം കയറി. കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. അയ്യമ്പുഴയില്‍ ടാക്‌സി ഡ്രൈവറായ ജസ്റ്റിന്‍ യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോള്‍ ഇന്ന് പുലര്‍ച്ചെ കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലമുറിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എന്‍.ഡി.ആര്‍.എഫിന്റെ ജീപ്പ് കുത്തൊഴുക്കില്‍ കുടുങ്ങി. പൊലിസിന്റെ നിര്‍ദേശം ലംഘിച്ചു സംഘം തെരച്ചാലിന് ഇറങ്ങുകയായിരുന്നു.

വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. വേളൂര്‍ കല്ലുപുരയ്ക്കല്‍, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിലും തിരുവാര്‍പ്പ് വില്ലേജിലെ ഇല്ലിക്കല്‍ ആമ്പക്കുഴി പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. വെമ്പള്ളി വയലാ റോഡില്‍ കയറി. അയ്മനം പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തന്‍കരി പാടശേഖരങ്ങളില്‍ വീണ്ടും മടവീണു. 350 ലേറെ നെല്‍കൃഷി നാശത്തിന്റെ വക്കിലായി. പനച്ചിപ്പാറയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.

കല്ലറ 110 പാടശേഖരത്തില്‍ മട വീഴ്ചയില്‍ 500 ഹെക്ടറിലെ 12- 45 ദിവസ വളര്‍ച്ചയുള്ള നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങി. കല്ലറയില്‍ മട തകര്‍ന്ന ഭാഗത്ത് കര്‍ഷകര്‍ മണല്‍ ചാക്കുകള്‍ അടുക്കി വെള്ളം കയറുന്നത് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ്. വേളൂര്‍ കല്ലുപുരയ്ക്കല്‍, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്‍പ്പൂക്കരയില്‍ കൊച്ചു മണിയാപറമ്പ്, വെച്ചൂര്‍ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി. എം.സി റോഡില്‍ ചെമ്പരത്തി മൂട് ഭാഗത്ത് റോഡില്‍ വെള്ളം കയറി. കോട്ടയം അറത്തുട്ടി പാലത്തിനു സമീപം തോടിന്റെ വശത്തുള്ള റോഡ് ഇടിഞ്ഞു. പാലാ- ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ റോഡില്‍ വീണ്ടും വെള്ളം കയറി. പാലാ നഗരം വെള്ളത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇതുവരെ കോട്ടയം ജില്ലയില്‍ 138 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1026 കുടുംബങ്ങളില്‍ നിന്നായി 3353 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ജില്ലയില്‍ ആകെ 30 ക്യാമ്പുകളിലായി 891 ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്.ചെങ്ങന്നൂര്‍ താലൂക്ക് 19 ക്യാമ്പുകളില്‍ 571 ആളുകളും മാവേലിക്കര രണ്ട് ക്യാമ്പുകളില്‍ 22 ആളുകളും കുട്ടനാട് 7 ക്യാമ്പുകളില്‍ 120 ആളുകളും കാര്‍ത്തികപ്പള്ളി ഒരു ക്യാമ്പില്‍ 142 ആളുകളും ചേര്‍ത്തല ഒരു ക്യാമ്പില്‍ 36 ആളുകളും കഴിയുന്നുണ്ട്

കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക് വില്ലേജില്‍ വവ്വാകാട് വടക്ക് പാടശേഖരത്തിലും മട വീണതിനെതുടര്‍ന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അഞ്ഞൂറോളം ആളുകളെയാണ് മാറ്റി പാര്‍പ്പിക്കുക. നെടുമുടി കൊട്ടാരം സ്‌കൂളിലേക്കും പൊങ്ങ ഓഡിറ്റോറിയത്തിലും ആണ് ഇവരെ മാറ്റി പാര്‍പ്പിക്കുക.

[caption id="attachment_877174" align="alignnone" width="630"]
വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago