ഫത്ഹുല്‍ ഫത്താഹ് സമ്മേളനം ഇന്ന് സമാപിക്കും
വളാഞ്ചേരി: അത്തിപ്പറ്റയില്‍ നിര്‍മാണം പൂര്‍ത്തിയായ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ സമ്മേളനം ഇന്നു സമാപിക്കും. രാവിലെ 5.30ന് ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും. 9.30ന് കുടുംബസംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് വാഫി ക്ലാസെടുക്കും. നാലിനു സെന്റര്‍ സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംബന്ധിക്കും.
ഇന്നലെ രാവിലെ ആസിഫ് ദാരിമി പുളിക്കലിന്റെ നേതൃത്വത്തില്‍ ഉദ്‌ബോധനം നട്തതി. 'ഉസ്‌വത്തുല്‍ ഹസന' സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എ തങ്ങള്‍ കൊളമംഗലം അധ്യക്ഷനായി. മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയായി. സിംസാറുല്‍ഹഖ് ഹുദവി, മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തി. സി.പി ഹംസ ഹാജി, ശാഫി ഹാജി റാസല്‍ഖൈമ, ബാവ ഹാജി ഒമാന്‍, മുസ്തഫ ഹാജി അല്‍മയാര്‍, ഹനീഫ ഹാജി ഖുറൈമി, മൊയ്തു എടയൂര്‍, മുഹമ്മദ് ഫൈസി അത്തിപ്പറ്റ സംസാരിച്ചു.
'സച്ചരിതരോടൊപ്പം' സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍ അധ്യക്ഷനായി. മുഹമ്മദ് മുസ്‌ലിയാര്‍ കാടേരി, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തി. വി.പി കാസിം കോയ തങ്ങള്‍, എസ്. ഹമീദ് ഹാജി, സി.കെ അബ്ദു പെരുമ്പാവൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ മുട്ടിക്കല്‍, ജാഫര്‍ ഹുദവി കൊളത്തൂര്‍, സി. മുഹമ്മദലി എന്ന മാനു, മുഹിയുദ്ദീന്‍ വാഫി അത്തിപ്പറ്റ സംസാരിച്ചു. 'ആത്മീയം' അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിച്ചു. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി അധ്യക്ഷനായി. കെ.എസ് ഉണ്ണിക്കോയതങ്ങള്‍, സയ്യിദ് ഹകീം തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഷഹീര്‍ അന്‍വരി, സുലൈമാന്‍ മുസ്‌ലിയാര്‍ ഗ്രെയ്‌സ് വാലി, മൊയ്തീന്‍കുട്ടി ബാഖവി കരുവാന്‍പാടി, ജാഫര്‍ പുതുക്കുടി, സൈതലവി ദാരിമി, കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി. മുസ്തഫ, ഇ.കെ മൊയ്തീന്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."