HOME
DETAILS

മാസങ്ങള്‍ നീണ്ട ഒളിപ്പോരിനോടുവില്‍ ഗെലോട്ടും സച്ചിനും ഇന്ന് മുഖാമുഖം

  
backup
August 13, 2020 | 5:10 AM

national-after-3-day-silence-ashok-gehlot-sachin-pilot-face-to-face-today

ജയ്പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധി അവസാനിച്ചെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം മൂന്ന് ദിവസം പിന്നിടവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടും വിമത ശബ്ദമുയര്‍ത്തിയ സച്ചിന്‍ പൈലറ്റും ഇന്ന് മുഖാമുഖം കാണും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഇരുവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച നിര്‍ണായക നിയമസഭാ സമ്മേളം നടക്കാനിരിക്കെയാണ് യോഗം.

മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ പൈലറ്റും സംഘവും ജയ്പൂരില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനുള്ള ഗെലോട്ട് ക്യാംപിന്റെ നീക്കത്തിനിടെയായിരുന്നു പൈലറ്റിന്റെ നിര്‍ണായക തീരുമാനം.

സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പൈലറ്റ് ഉന്നയിച്ച പരാതികളില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാക്കുമെന്ന് അശോക് ഗെലോട്ട് ഉറപ്പും നല്‍കിയിട്ടുണ്ട്.

വ്യക്തിപരമായി ഒരു പ്രശ്‌നവും നടന്നിട്ടില്ലെന്നും ഭരണം സംബന്ധിച്ച് മാത്രമാണ് നടന്നതൊക്കെയെന്നുമാണ് പൈലറ്റിന്റെ പ്രതികരണം. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ അത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും സച്ചിന്‍ പറഞ്ഞു. അത് പാര്‍ട്ടി വിരുദ്ധമോ, ദേശ വിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ അല്ല എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  21 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  21 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  21 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  21 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  21 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  21 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  21 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  21 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  21 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  21 days ago