പൊലിസ് ഭരണത്തിലെ തെറ്റ് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം: മുനീര്‍
തിരുവനന്തപുരം: പൊലിസ് ഭരണത്തില്‍ തെറ്റുപറ്റിയത് എവിടെയെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. പിണറായി സര്‍ക്കാര്‍ കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കും പാകപ്പെട്ട സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥനയിലുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലേതിനു സമാനമായ അവസ്ഥയാണ് കേരളത്തില്‍. അവിടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ ഡി.ജി.പിയെ മാറ്റി. അതിന്റെ പേരില്‍ അവിടെ കോലാഹലം നടക്കുകയാണ്. ഭരണം മാറിയതിനെ തുടര്‍ന്ന് കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ച ഡി.ജി.പിയെ തുടരാന്‍ അനുവദിച്ച പഞ്ചാബിലെ അമരീന്ദര്‍ സിങ് സര്‍ക്കാരിനെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയന് മാതൃകയാക്കേണ്ടണ്ടിയിരുന്നത്.
സെന്‍കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഫയലില്‍ കൃത്രിമം നടന്നു. പുറ്റിങ്ങല്‍ അപകടവുമായി ബന്ധപ്പെട്ട് ഒമ്പതു കാര്യങ്ങള്‍ സെന്‍കുമാര്‍ അക്കമിട്ട് നിരത്തിയിരുന്നു. ഫയലില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഒപ്പുമുണ്ടണ്ടായിരുന്നു.
എന്നാല്‍ കോടതിയിലെത്തിയ ഫയലില്‍ ഈ രണ്ടു പേജുകളും കാണാനില്ല. പകരം ഒറ്റദിവസം കൊണ്ടണ്ട് 14 പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."