HOME
DETAILS

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

  
October 28 2024 | 12:10 PM

s and p global report on dubai real estate area

ദുബൈയില്‍ അടുത്ത 18 മാസത്തേക്ക് പ്രോപ്പര്‍ട്ടി വിലകളില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. 18 മാസങ്ങള്‍ക്ക് ശേഷം വിലകളില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ട്. കോവിഡിന് ശേഷം പുതിയ പല പ്രോജക്ടുകളും ലോഞ്ച് ചെയ്തതാണ് വിലയിടിവിന് കാരണമാവുകയെന്നും എസ്& പി ഗ്ലോബല്‍ പുറത്തിറക്കിയ പഠനത്തില്‍ പറയുന്നു. 

നിലവില്‍ പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ ലോക്കല്‍ മാര്‍ക്കറ്റിനെ സ്വാധീനിച്ചിട്ടെല്ലെന്നാണ് കണ്ടെത്തല്‍. തദ്ദേശീയരും വിദേശികളും ഒരുപോലെ മാര്‍ക്കറ്റില്‍ പണമിറക്കാന്‍ തയ്യാറാവുന്നതും, വിസ നടപടികളിലെ സുതാര്യതയുമാണ് പ്രോപ്പര്‍ട്ടി മേഖലയെ പിടിച്ച് നിര്‍ത്തുന്നത്. മാത്രമല്ല ആഭ്യന്തര മാര്‍ക്കറ്റില്‍ സപ്ലൈ വര്‍ധിച്ചത് വാടകയിനത്തിലും സാരമായ കുറവ് രേഖപ്പെടുത്തുമെന്നും പഠനത്തില്‍ പറയുന്നു. 2022-23 കാലയളവില്‍ മുന്‍കൂട്ടി വിറ്റുപോയ ധാരാളം പ്രോപ്പര്‍ട്ടികളാണ് ഡെലിവറി ചെയ്യാനിരിക്കുന്നത്. ഇതോടെ 2025-26 കാലയളവില്‍ റസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് 1,82,000 യൂണിറ്റിലേക്ക് വര്‍ധിച്ചേക്കും. 

2026 ഓടെ ദുബൈയിലെ ജനസംഖ്യ 4 മില്യണിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യ വര്‍ധനവും, ഉയര്‍ന്ന വാടക നിരക്കും, സ്‌ക്വയര്‍ ഫീറ്റുകള്‍ക്കുള്ള ഉയര്‍ന്ന മൂല്യവും കണക്കിലെടുത്താല്‍ യൂറോപ്പിലെ പല രാജ്യങ്ങളേക്കാളും ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ദുബൈയിലുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിച്ച് ചാട്ടം സാധ്യമാക്കുന്നതിനായി ദുബൈ ഭരണകൂടം ആരംഭിച്ച D33 പദ്ധതിയും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിന് കാരണമായെന്നും എസ്& പി ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

 

s and p global report on dubai real estate area 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  15 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  15 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  15 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  15 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  15 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  15 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  15 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  15 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  15 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  15 days ago