കായംകുളത്തെ ഹരിതാഭമാക്കാന്‍ ഇനി കഞ്ഞിക്കുഴി പച്ചക്കറിത്തൈകള്‍
മുഹമ്മ: കായംകുളം നഗരത്തെ ഹരിതാഭമാക്കാന്‍ കഞ്ഞിക്കുഴിയില്‍ നിന്നുള്ള പച്ചക്കറിത്തൈകള്‍. കായംകുളം നഗരസഭ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് കഞ്ഞിക്കുഴിയില്‍ നിന്ന് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്.
നഗരവാസികള്‍ക്ക് വീടുകളില്‍ കൃഷി ചെയ്യുന്നതിനായി വിവിധ ഇനം പച്ചക്കറിത്തൈകള്‍ കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നഴ്‌സറിയിലാണ് ഉല്‍പ്പാദിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.ശിവദാസന്‍ പച്ചക്കറിത്തൈകള്‍ ഏറ്റുവാങ്ങി. പയര്‍,വെണ്ട,പടവലം,പാവല്‍ എന്നീ പച്ചക്കറിത്തൈകളാണ് കഞ്ഞിക്കുഴിയില്‍ ഉല്‍പ്പാദിപ്പിച്ചത്.
മൂന്ന് ലക്ഷം പച്ചക്കറിത്തൈകളാണ് കൈമാറിയത്. ദേശീയപാതയില്‍ കഞ്ഞിക്കുഴി ജങ്ഷന് സമീപമുള്ള ബാങ്ക് ഹെഡാഫീസിനോട് ചേര്‍ന്നാണ് നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇവിടെ നിന്നും ഗുണമേന്‍മയുള്ള പച്ചക്കറിത്തൈകള്‍ മിതമായ വിലയില്‍ ലഭിക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ മഴമറയിലാണ് പച്ചക്കറിത്തൈകള്‍ തയ്യാറാക്കുന്നത്. ജി.മുരളി ചെയര്‍മാനും ജി.ഉദയപ്പന്‍ കണ്‍വീനറുമായ കഞ്ഞിക്കുഴി കാര്‍ഷിക ഉപദേശക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."