വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രംഗത്ത്
വെങ്കിടങ്ങ്: എല്‍.ഡി.എഫ് ഭരിക്കുന്ന വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച സൗഹൃദ റോഡിന്റെ നിര്‍മാണ ത്തില്‍ വ്യാപകമായ അഴിമതിയും കയ്യേറ്റവും നടത്തിയെന്ന ആരോപണവുമായി ഭരണ കക്ഷിയായ സി.പി.ഐ രംഗത്ത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വഴി നല്‍കാമെന്ന് പറഞ്ഞ് ഭൂമി സറണ്ടര്‍ ചെയ്ത് വാങ്ങുകയും റോഡ് നിര്‍മാണ ഫണ്ടിലേക്ക് എന്ന് പറഞ്ഞ് ആയിരക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ചെയ്തതായും പറയുന്നു.
ഇവര്‍ക്ക് ഇതുവരെ റോഡ് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റ് പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങുകയും എന്നാല്‍ അവര്‍ക്കൊന്നിനും രേഖകള്‍ നല്‍കിയിട്ടില്ലെന്നും സി.പി.ഐ കോഞ്ചിറ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. അനധികൃത കയ്യേറ്റത്തെ കുറിച്ചും അഴിമതിയേ കുറിച്ചും അന്വേഷിക്കണെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ലഭിച്ച പരാതി ചര്‍ച്ചക്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഭരണ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന സി.പി.ഐ മെമ്പര്‍മാരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എ ഷണ്‍മുഖന്‍ അധ്യക്ഷനായി.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കെ കൃഷ്ണന്‍, വെങ്കിടങ്ങ് ലോക്കല്‍ സെക്രട്ടറി ഇ.വി മുഹമ്മദ്, കൊച്ചപ്പന്‍, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."