HOME
DETAILS
MAL
മൈനര്‍ ഇറിഗേഷന്‍ ഓഫിസില്‍ മോഷണ ശ്രമം
backup
May 02 2017 | 21:05 PM
കാസര്‍കോട്: കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന് റോഡില്‍ സിവ്യൂപാര്ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ ഓഫിസില്‍ മോഷണ ശ്രമം. വാതില്‍പ്പൂട്ട് പൊളിച്ച നിലയിലാണ്. 29നു വൈകുന്നേരം ഓഫിസ് പൂട്ടിയതായിരുന്നു. ഇന്നലെ രാവിലെ വാച്ച്മാന് എത്തിയപ്പോഴാണ് പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്.
ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ സജീവന് നല്കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."