HOME
DETAILS

കടുവയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ക്ക് പരുക്ക്

  
backup
April 22, 2019 | 7:16 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-4

സുല്‍ത്താന്‍ ബത്തേരി: കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ കരുണാകര(55)നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വച്ചാണ് കടുവ വനംവകുപ്പ് വാച്ചറെ ആക്രമിച്ചത്. പ്രദേശവാസിയായ കൃഷ്ണന്റെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രിയില്‍ കടുവ കടിച്ചു കൊന്നിരുന്നു.
ഇതറിഞ്ഞ് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വനപാലക സംഘത്തിലുണ്ടായിരുന്ന വാച്ചര്‍ കരുണാകരനും പ്രദേശവാസിയായ സുധീറും കടുവയുടെ കാല്‍പ്പാട് നോക്കി പോകുന്നതിനിടെയാണ് റോഡ് മുറിച്ചുകടന്നെത്തിയ കടുവ കരുണാകരനെ ആക്രമിച്ചത്. ഉടനെ സുധീറിന്റെ കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിച്ചതോടെ കടുവ കരുണാകരനെ വിട്ട് ഓടി മറഞ്ഞു.
ഇടതുകാലിന് സാരമായി പരുക്കേറ്റ കരുണാകരനെ ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കടുവ അടുത്ത കാലത്തായി വടക്കനാട്, വള്ളുവാടി, പഴേരി പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  21 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  21 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  21 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  21 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  21 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  21 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  21 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  21 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  21 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  21 days ago