HOME
DETAILS

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

  
vysakhan
July 21, 2026 | 1:32 AM

From Diego to Messi The World Cup Curse Haunting Argentina Again

അര്‍ജന്റീന ഫുട്‌ബോളിലെ ഇതിഹാസങ്ങളെ കുഞ്ഞിരാമായണം സിനിമയിലെ സല്‍സ ശാപം പോലൊന്ന് പിന്തുടരുന്നുവെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസമെന്ന് പലര്‍ക്കും തോന്നാം. പക്ഷേ ഡീഗോ മറഡോണയും ലയണല്‍ മെസിയും ഈ ശാപം ഒരുപോലെ നേരിട്ടവരാണ്. അന്ധവിശ്വാസമാണെങ്കിലും ചില യാദൃശ്ചികതകള്‍ ഇവരുടെ കാര്യത്തിലുണ്ട്. 1986ല്‍ ലോകകപ്പ് നേടി വീരനായകനായി നില്‍ക്കുകയാണ് ഡീഗോ മറഡോണ. നാല് വര്‍ഷത്തിന് ശേഷം ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തനായകനായി മടങ്ങാനായിരുന്നു മറഡോണയുടെ വിധി. 1990 ലോകകപ്പ് അര്‍ജന്റീനയുടെയും ഡീഗോയുടെയും ഫുട്‌ബോളിലെ ആധിപത്യമാണ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ നേരിടാനാണ് അര്‍ജന്റീന കളത്തില്‍ ഇറങ്ങിയത്. പരുക്കുകള്‍ അലട്ടിയിട്ടും കളിക്കാനിറങ്ങിയ മറഡോണ മികച്ച അസിസ്റ്റുകളൊരുക്കിയാണ് അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത്. പലടീമുകളും മറഡോണയ്‌ക്കെതിരേ കടുത്ത ഫൗളുകളാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയപ്പെട്ട താരമായും മറഡോണ മാറി. അന്‍പതോളം തവണയാണ് മറഡോണ ആ ടൂര്‍ണമെന്റില്‍ ഫൗളിന് വിധേയനായത്. അതേസമയം ഫൈനലില്‍ ജര്‍മനിക്കെതിരേ മറഡോണ സമ്പൂര്‍ണ പരാജയായി. 

ജര്‍മനിയുടെ തന്ത്രപരമായ സമീപനവും, അഗ്രസീവായിട്ടുള്ള മാന്‍ മാര്‍ക്കിങ്ങും ചേര്‍ന്നതോടെ മറഡോണ പന്ത് ലഭിക്കാതെ മൈതാനത്തില്‍ ഒറ്റപ്പെട്ട് നിന്നു. 

ഗൈഡോ ബുച്ച് വാള്‍ഡിന്റെ പ്രതിരോധപ്രകടനം മത്സരത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ ഒരു ഷോട്ട് മാത്രമാണ് അര്‍ജന്റീന തൊടുത്തത്. പൂര്‍ണമായും ഏകപക്ഷീയമായിരുന്നു മത്സരം. പെനാല്‍റ്റി ഷൂട്ടൗട്ട് ലക്ഷ്യമിട്ട് കളിച്ച അര്‍ജന്റീന ജര്‍മനിയെ ഭയന്നിരുന്നു. അന്ന് അര്‍ജന്റീനയുടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചിരുന്നു. ഈ മത്സരത്തോടെയായിരുന്നു മറഡോണയുടെ കരിയറിന്റെ അന്ത്യത്തിന് തുടക്കമാവുന്നത്. മയക്കുമരുന്ന് വിവാദവും വിലക്കുമെല്ലാം പിന്നീട് അദ്ദേഹത്തിന്റെ കരിയറിന്റെ നിറം കെടുത്തി. 

സമാനമാണ് മെസിയുടെ കാര്യവും. 2022ല്‍ കരിയറിന്റെ അത്യുന്നതിയില്‍ അദ്ദേഹം ലോകകപ്പ് കിരീടം സ്വന്തമാക്കി. ഡീഗോയെ പോലെ ദുര്‍ബലമായ ടീമിനെ വച്ച് 2026 ലോകകപ്പ് ഫൈനലിലുമെത്തി. എന്നാല്‍ ഫൈനല്‍ മത്സരം ആ ഇതിഹാസത്തിന്റെ പടിയിറക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. മറഡോണയെ പോലെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഇല്ലാതെയാണ് മെസി മടങ്ങുന്നത്. മെെതാനത്തിൽ അദ്ദേഹം ഒറ്റപ്പെട്ട് നിന്നു. അന്ന് ഡീഗോയെ ജര്‍മനി പൂട്ടിയത് പോലെ ഇന്ന് മെസിയെ സ്‌പെയിന്‍ പൂട്ടി. 

1990ലേത് പോലെ ഇത്തവണ സ്‌പെയിനെതിരായ ഫൈനലിലും അര്‍ജന്റീനയ്ക്ക് ചുവപ്പുകാര്‍ഡ് നേരിടേണ്ടി വന്നു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ടീമില്‍ നിന്ന് പിറന്നതുമില്ല. അര്‍ജന്റീനയുടെ ഫുട്‌ബോളിലെ പ്രതാപകാലത്തിനാണ് 36 വര്‍ഷം മുമ്പ് സംഭവിച്ചത് പോലെ ഇതോടെ വിരാമമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  4 hours ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  4 hours ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  4 hours ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  5 hours ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  5 hours ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  5 hours ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  5 hours ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  5 hours ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  5 hours ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 hours ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 hours ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 hours ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 hours ago