HOME
DETAILS

രാമന്തളി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് നിയമക്കുരുക്കിലേക്ക്

  
backup
May 02 2017 | 22:05 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b1%e0%b4%bf



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ നിയമ വിരുദ്ധ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച എം.സി ദത്തന്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമക്കുരുക്കില്‍. അനുമതി ഇല്ലാത്ത മാലിന്യ പ്ലാന്റുകളും പ്ലാന്റുകളില്ലാത്ത വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.
 1974ലെ ജലമലിനീകരണ നിയന്ത്രണ നിയമം നിഷ്‌കര്‍ഷിക്കുന്ന പ്രകാരം പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കേണ്ട എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും മൂന്നു മാസത്തിനകം മാലിന്യ പ്ലാന്റുകള്‍ക്ക് അതത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടണമെന്ന് ഫെബ്രുവരി 22ന് പര്യാവരണ്‍ സുരക്ഷാസമിതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ അന്തിമമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി പ്രകാരം മെയ് 22ന് ശേഷം അനുമതി ഇല്ലാത്ത സ്ഥാപനങ്ങളും വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സിവില്‍ ക്രിമിനല്‍ നിയമ നടപടികള്‍ എടുക്കാ നും സുപ്രീം കോടതി വിധിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരം പ്രവര്‍ത്തനാനുമതി ഇല്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഏഴിമല നാവിക അക്കാദമി അധികൃതര്‍ക്ക് പ്രത്യേക അവകാശം ഇല്ല എന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് അശാസ്ത്രീയമായതും മാലിന്യ ചോര്‍ച്ചയുള്ളതുമായ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  15 minutes ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  31 minutes ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  43 minutes ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  an hour ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  an hour ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  9 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  10 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  10 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  10 hours ago