കാര്‍ സര്‍വീസ് സെന്ററുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന
കൊച്ചി: കാര്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്ക് സര്‍വീസ് സെന്ററുകള്‍ അമിത വില ഈടാക്കുന്നുവെന്ന വ്യപകമായി പരാതിയെ തുടര്‍ന്ന് കൊച്ചിയിലെ സെന്ററുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. രണ്ടു സര്‍വീസ് സെന്ററുകളില്‍ ക്രമക്കേട് കണ്ടെത്തി. ഇവര്‍ക്കെതിരെ കോടതിയില്‍ റിപോര്‍ട് നല്‍കുമെന്ന് ലീഗല്‍ മെട്രോളജി വിഭാഗം മധ്യമേഖല ഡെപ്യൂടി കണ്ട്രോളര് ആര് റാം മോഹന്‍ പറഞ്ഞു. വൈറ്റിലയക്ക് സമീപമുളള രാജശ്രീ മോട്ടോഴ്സ്, പെനിസുലര്‍ ഹോണ്ട എന്നിവടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് റാം മോഹന്‍ പറഞ്ഞു.
2,000 രൂപ മുതല്‍ 3,200 രൂപ വരെ ഇവിടങ്ങളില്‍ മേഴ്സിഡസ് ബെന്‍സിന്റെയും ഹോണ്ടയുടെയും സ്പെയര്‍ പാര്‍ട്സുകള്‍ക്ക് അധികമായി പണം വാങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. മേഴ്സ്ഡസ് ബെന്‍സിന്റെ ബ്രേക്ക് പാഡ്, ഫ്യുവല്‍ ഫില്‍ട്ടര്‍ എന്നിവയക്കും ഹോണ്ടയുടെ ഹെഡ്ലാംബ് അസംബ്ലിക്കിനുമാണ് അധികവില ഈടാക്കിയതെന്നും റാം മോഹന്‍ പറഞ്ഞു. അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ അഞ്ചു സ്ഥാപനങ്ങളിലാണ് ഇപ്പോള്‍ പരിശോധന നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റു സെന്ററുകളിലും പരിശോധന നടത്തുമെന്നും റാം മോഹന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."