HOME
DETAILS

കര്‍ഷക ദുരിതം പഠിക്കാന്‍ മന്ത്രിയും എം.എല്‍.എമാരും വിദേശത്തേക്ക് പറന്നു

  
backup
May 04, 2017 | 8:49 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

മുംബൈ: അഞ്ച് വര്‍ഷത്തെ കൊടിയ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പഠിക്കുന്നതിനായി സംസ്ഥാന കൃഷിമന്ത്രിയും 15 എം.എല്‍.എമാരും വിദേശത്തേക്ക് യാത്രതിരിച്ചു. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തുന്നത്. ഒരാള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് യാത്രക്ക് ചെലവ് വരുന്നത്. ഈ തുകയുടെ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് യാത്ര.
ഇക്കഴിഞ്ഞ രണ്ടിനാണ് മന്ത്രിയും സംഘവും വിദേശത്തേക്ക് യാത്ര തിരിച്ചത്. ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി സുധീര്‍ മുന്‍ഹാന്ധിവാര്‍ പറഞ്ഞത്.
യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുപോലെ മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു.
കൊടുംവരള്‍ച്ചയെതുടര്‍ന്ന് വിദര്‍ഭയിലും മറാത്താവാഡയിലുമായി കഴിഞ്ഞ വര്‍ഷം എഴുനൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുപുറമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. 2009ലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും എം.എല്‍.എമാരും വിദേശ യാത്രക്ക് ശ്രമിച്ചിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണത്തെ യാത്രയിലും കോണ്‍ഗ്രസ് എം.എല്‍.എമാരുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  8 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  8 days ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  8 days ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  8 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  8 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  8 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  8 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  8 days ago