പുലിയിറങ്ങി; നാട്ടുകാര്‍ ഭീതിയില്‍
നാദാപുരം: വളയത്തെ കണ്ടിവാതുക്കലില്‍ പുലി ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ഇന്നലെ കാലത്തു ഏഴോടെയായിരുന്നു കണ്ടിവാതുക്കല്‍ വെല്‍ഫെയര്‍ സ്കൂളിന് സമീപത്തെ മാക്കൂല്‍ കേളപ്പന്റെ കൃഷിയിടത്തില്‍ പുലിയിറങ്ങിയത് .
സമീപത്തെ വീട്ടമ്മയാണ് പുലിയെ ആദ്യം കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുലി ഓടിമറഞ്ഞു . ഏതാനും മാസങ്ങളായി ഇവിടെ വളര്‍ത്തു മൃഗങ്ങളെ വന്യ ജീവികള്‍ ആക്രമിക്കാറുണ്ട് . ഇതിനിടയില്‍ ആദ്യമായാണ് പുലിയെ കാണുന്നത്. കഴിഞ്ഞ മാസം കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങിയ ഭീതി മാറുന്നതിനു മുന്‍പാണ് ഇവിടെ പുലിയുടെ രംഗപ്രവേശം.
കണ്ണവം വനത്തിലെ ജലക്ഷാമവും തീറ്റയുടെ കുറവുമാണ് വന്യജീവികള്‍ നാട്ടിലിറങ്ങാനിടയാക്കുന്നത്. കണ്ണവം വനത്തിലെ സുലഭമായി ജലം ലഭിക്കുന്ന താമരക്കുളം ഭൂമാഫിയകള്‍ കൈയേറി നശിപ്പിച്ചതിനാലാണ് മൃഗങ്ങള്‍ക്ക് ജലം ലഭിക്കാതായത് . കൈയേറ്റത്തിന് വനംവകുപ്പിന്റെ തലപ്പത്തുള്ള ഒരു ഉദ്യോഗസ്ഥന് കൂട്ടു നില്‍ക്കുന്നത് നേരത്തെ വിവാദമായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."